മനാമ: ഇൗന്തപ്പന ഉത്സവത്തിെൻറ ആദ്യദിനത്തിൽ പെങ്കടുത്തത് 3,700 ആളുകൾ. പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക-സമുദ്ര സമ്പദ് വിഭാഗം, ബഹ്റൈന്‍ ഡെവലപ്മെന്‍റ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പനെ^ഫസ്റ്റിവിൽ സംഘടിപ്പിച്ചത്. ഹൂറത്ത് ആലിയിലെ കാര്‍ഷികച്ചന്തയിൽ നടന്ന മേളയിൽ രാജ്യത്തെയും വിദേശങ്ങളിലെയും പലതരം കാരയ്ക്കകൾ പ്രദർശനത്തിനും വിൽപ്പനക്കും എത്തിച്ചിരുന്നു. വിവിധ പനകളുടെ തൈകളും മേളയിൽ ഉണ്ടായിരുന്നു.
ഈന്തപ്പനകള്‍ അതിെൻറ ഫലങ്ങള്‍ സമൃദ്ധമായി നല്‍കുന്ന ചൂട് കാലത്ത് അതിന്‍െറ നന്മകളെ സംബന്ധിച്ചുള്ള ബോധവത്കരണവും മേളയുടെ ഭാഗമായിരുന്നു. ഈന്തപ്പഴവുമായി ബന്ധപ്പെട്ട് പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടത്തെുന്നതും വിവിധ തരം ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ഇത് അവസരമൊരുക്കുമെന്നാണ് കരുതുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഈന്തപ്പഴ വിപണിയില്‍ ഉണര്‍വുണ്ടാക്കുന്നതിനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവേശത്തോടെ മുന്നോട്ട് പോകുന്നതിനും ഇത് സഹായകമാവും. രാജ്യത്തിന്‍െറ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയെ ഇതുമായി ബന്ധിപ്പിക്കുന്നതിനും ഇത് അവസരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.