മനാമ: ബഹ്റൈനിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്. ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ) കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞവർഷം അവസാനത്തെ കണക്കനുസരിച്ച് 5,35,022 പ്രവാസി തൊഴിലാളികളാണ് ബഹ്റൈനിലുള്ളത്. 2019ലെക്കാൾ 9.7 ശതമാനം കുറവാണിത്. 2019ൽ 5,92,233 ലക്ഷം പ്രവാസി തൊഴിലാളികളാണ് രാജ്യത്തുണ്ടായിരുന്നത്. കഴിഞ്ഞവർഷം അവസാനപാദം സ്വദേശി തൊഴിലാളികളുടെ എണ്ണത്തിലും നേരിയ കുറവുണ്ടായി.
1,52,678 ബഹ്റൈനി തൊഴിലാളികളാണ് കഴിഞ്ഞവർഷത്തെ കണക്ക് പ്രകാരമുള്ളത്. അതേസമയം, തൊട്ടുമുമ്പത്തെ വർഷം 1,53,853 സ്വദേശികൾ തൊഴിൽ രംഗത്തുണ്ടായിരുന്നു. 0.7 ശതമാനം കുറവാണുണ്ടായത്. കഴിഞ്ഞവർഷം അവസാന പാദം 35,030 പുതിയ വർക് പെർമിറ്റുകളാണ് എൽ.എം.ആർ.എ അനുവദിച്ചത്. 19.6 ശതമാനം കുറവാണുണ്ടായത്. പുതിയ വർക് പെർമിറ്റുകളിൽ 48.7 ശതമാനവും പത്ത് തൊഴിലാളികളിൽ കുറവുള്ള ചെറുകിട സ്ഥാപനങ്ങൾക്കാണ് അനുവദിച്ചത്.
കഴിഞ്ഞ വർഷം അനുവദിച്ച വർക്ക് പെർമിറ്റുകളിൽ കൂടുതലും കോൺട്രാക്ടിങ് മേഖലയിലാണ്. 29.4 ശതമാനം വർക്ക് പെർമിറ്റുകളാണ് ഇൗ മേഖലയിൽ നൽകിയത്. വ്യാപാര മേഖലയിൽ 19.7 ശതമാനവും അക്കമഡേഷൻ, ഫുഡ് സർവിസ് മേഖലയിൽ 11.5 ശതമാനവും അനുവദിച്ചു. കഴിഞ്ഞവർഷം തൊഴിലുടമകളുടെ ആവശ്യത്തെ തുടർന്ന് 33,605 വർക്ക് പെർമിറ്റുകൾ റദ്ദാക്കി. കഴിഞ്ഞവർഷം 16,468 തൊഴിലാളികൾ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറി. ഇതിൽ 82.7 ശതമാനവും വർക്ക് പെർമിറ്റുകളുടെ കാലാവധി കഴിഞ്ഞശേഷമാണ്.
തൊഴിലുടമയുടെ അനുവാദത്തോടെ തൊഴിൽ മാറിയത് 16.6 ശതമാനമാണ്. മുൻ തൊഴിലുടമയുടെ അനുമതിയില്ലാതെ മാറിയത് 0.7 ശതമാനമാണ്. ബഹ്റൈനി ജീവനക്കാരെൻറ ശരാശരി ശമ്പളത്തിൽ നേരിയ വർധനയും ഇക്കാലയളവിലുണ്ടായി. 2019 അവസാന പാദത്തിൽ 528 ദീനാർ ആയിരുന്ന ശരാശരി വേതനം 545 ദീനാർ ആയാണ് ഉയർന്നത്. 3.2 ശതമാനം വർധനയാണ് ശമ്പളത്തിലുണ്ടായത്. സ്വകാര്യ മേഖലയിൽ ബഹ്റൈനി ജീവനക്കാരുടെ ശരാശരി ശമ്പളം 3.2 ശതമാനം ഉയർന്ന് 447 ദീനാറും സർക്കാർ മേഖലയിൽ 1.6 ശതമാനം ഉയർന്ന് 705 ദീനാറുമായി.
•പ്രവാസി തൊഴിലാളികൾ 5,35,022
•ബഹ്റൈനികൾ 1,52,678
•പുതിയ വർക്ക് പെർമിറ്റുകൾ 35,030
(കൂടുതൽ വർക്ക് പെർമിറ്റുകൾ
കോൺട്രാക്ടിങ് മേഖലയിൽ)
•ബഹ്റൈനി ജീവനക്കാരെൻറ
ശരാശരി ശമ്പളം 545 ദീനാർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.