മനാമ: ഹോളണ്ടിൽ ഖുർആൻ പിച്ചിച്ചീന്തിയ സംഭവത്തെ ബഹ്റൈൻ അപലപിച്ചു. ഹോളണ്ടിലെ വിവിധ എംബസികൾക്കു മുന്നിലാണ് ചില തീവ്രവിഭാഗങ്ങൾ ഖുർആൻ ലിഖിതങ്ങൾ പിച്ചിച്ചീന്തിയത്.ഇസ്ലാമിനോടും മുസ്ലിം സമൂഹത്തോടുമുള്ള വംശീയ അവഹേളനമായാണ് ഇത് കണക്കാക്കപ്പെടുന്നത്.അന്താരാഷ്ട്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധവും മതസഹിഷ്ണുതക്കും സമാധാനത്തിനും ഭംഗമേൽപിക്കുന്നതുമാണ് ഇത്തരം സംഭവങ്ങൾ.
വിവിധ സംസ്കാരങ്ങളെയും മതവിശ്വാസങ്ങളെയും ആദരിക്കാനും പരസ്പര സ്നേഹത്തോടെ വിവിധ വിഭാഗങ്ങൾ ഒന്നിച്ച് കഴിയാനുമുള്ള അവസ്ഥക്ക് ഭംഗമുണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ബന്ധപ്പെട്ടവർ കൈക്കൊള്ളണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.