മനാമ: ഡെൽമൺ പൗൾട്രി കമ്പനി നവീകരണ, വികസന പ്രവർത്തനങ്ങൾക്ക് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് തുടക്കം കുറിച്ചു. ബഹ്റൈനിലേക്കാവശ്യമായ ചിക്കൻ ലഭ്യമാക്കുന്ന കമ്പനിയാണ് ഡെൽമൺ.
നിലവിലുള്ള ഉൽപാദനശേഷി 50 ശതമാനം വർധിപ്പിക്കാനാണ് വികസന പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. 10,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.
നിലവിലുള്ള ഉൽപാദനശേഷി 12 ദശലക്ഷം കുഞ്ഞുങ്ങളും പിന്നീടത് 14 ദശലക്ഷം കുഞ്ഞുങ്ങളുമാക്കി ഉയർത്തുന്നതിനാണ് പദ്ധതി. രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ കാര്യമായ പങ്ക് ഇതിലൂടെ നിർവഹിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.