മനാമ: ലോകം മുഴുവനുമുള്ള മനുഷ്യര്‍ക്കൊപ്പം ഓരോ പ്രവാസിയും മഹാമാരി തീര്‍ത്ത അരക്ഷിതാവസ്ഥയിലാണ്. മനസ്സ് ഒരിടത്തും ജീവന് മറ്റൊരിടത്തുമായി ഭീതിയില്‍നിന്നും പൂർണമായും മോചിതരാകാത്ത അവസ്ഥയിലാണ് ഇപ്പോഴുമുള്ളത്.
സ്വന്തം കുടുംബത്തെ ഒന്ന് കാണാന്‍ ദിനങ്ങളെണ്ണി കാത്തിരുന്നവരാണ് ഭൂരിഭാഗവും. എന്നാൽ, പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രക്ക് കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ പുതിയ നിബന്ധനകള്‍ കൊണ്ടുവന്നത് അപ്രതീക്ഷിതമായ തിരിച്ചടിയായി.
ൈകയിലുള്ള സമ്പാദ്യം മുഴുവന്‍ അപ്പപ്പോള്‍ നാട്ടില്‍ അയച്ചുകൊടുത്തും യാത്രാസംവിധാനങ്ങള്ക്ക് ചെലവഴിക്കുകയും ചെയ്ത ശേഷമാണ് ഇത്തരം ഒരു നിബന്ധന വരുന്നത്.
72 മണിക്കൂറിനുള്ളിലെ കോവിഡ് പരിശോധനഫലം എന്നത് സാധാരണക്കാരായ മിക്ക പ്രവാസികള്‍ക്കും വിഷമകരമായ കാര്യമാണ്. സ്വകാര്യ ആശുപത്രികളിലെ കോവിഡ് പരിശോധന ഒരു തവണപോലും ചെയ്യാന്‍ ൈകയില്‍ കാശ് മിച്ചമില്ലാത്ത പല പ്രവാസികള്‍ക്കും ഈ ഒരു തീരുമാനം വലിയ പ്രഹരമായിട്ടുണ്ട്.
കോവിഡ് ടെസ്റ്റ് സൗജന്യമായും അടിയന്തരമായും ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് സാമൂഹിക പ്രവര്‍ത്തകരെ വിളിച്ച് അന്വേഷിക്കുന്ന പ്രവാസികള്‍ ഇപ്പോള്‍ നിരവധിയാണ്.
നാട്ടിലെത്തിയാലുള്ള യാത്രാ ചെലവിനുപോലും തികയാത്ത സമ്പാദ്യവുമായി യാത്ര തിരിക്കാനൊരുങ്ങിയവര്ക്ക് നമ്മുടെ രാജ്യത്തെ സര്‍ക്കാര്‍ എടുത്ത ഈ തീരുമാനം അക്ഷരാർഥത്തില്‍ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.
എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള നിബന്ധനകള്‍ വളരെ സുതാര്യമാക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാറിനെ അന്ന് വിമര്‍ശിച്ചവര്‍ പലരും രാജ്യം ഭരിക്കുന്ന സര്‍ക്കാറിെൻറ പ്രവാസി വിരുദ്ധ തീരുമാനത്തില്‍ നിശ്ശബ്ദരാണ്. സര്‍ക്കാറുമായി ബന്ധപ്പെടാവുന്നവര്‍ ഈ തീരുമാനം തിരുത്തിക്കാന്‍ പെട്ടെന്ന് മുന്‍കൈയെടുക്കുകയാണ് ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.