ചിത്രരചന മത്സരം

മനാമ: യുനൈറ്റഡ് പാരൻറ്​സ്​ പാനല്‍ (യു.പി.പി) സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം ജൂലൈ ഏഴിന്​ മുഹറഖ് അല്‍ ഇസ്​ലാഹ്​ സ​​െൻറര്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. നാല്​-ഏഴ് വയസ്​ പ്രായമുള്ള കുട്ടികള്‍ക്ക് കളറിങ്​ മത്സരവും, എട്ട് -11, 12-16 പ്രായപരിധിയിലുള്ള കുട്ടികൾക്ക്​ യഥാക്രമം പെന്‍സില്‍ ഡ്രോയിങ്​, പെയിൻറിങ്​ മത്സരങ്ങളുമാണ്​ നടത്തുന്നത്​. 
വിജയികൾക്ക്​ ആകർഷകമായ സമ്മാനങ്ങളും പ​െങ്കടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും നൽകും. പ​െങ്കടുക്കാനാഗ്രഹിക്കുന്നവര്‍ വെള്ളിയാഴ്ച രാവിലെ കൃത്യം 8.30ന് അൽ ഇസ്​ലാഹ്​ സ​​െൻററില്‍ എത്തി പേര്​ രജിസ്​റ്റർ ചെയ്യണമെന്ന് എബ്രഹാം ജോണ്‍, എഫ്.എം. ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, ജേക്കബ് തേക്കുതോട് തുടങ്ങിയവർ അറിയിച്ചു. വിവരങ്ങൾക്ക്​^39849341, 39091901.

Tags:    
News Summary - drawing competition-gulfnews-bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.