മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്തി 

മനാമ: സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലടക്കം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ചികില്‍സാ കേന്ദ്രങ്ങളിലും ആവശ്യത്തിനുള്ള മരുന്ന് ലഭ്യതക്ക് സ്വീകരിച്ച നടപടി ക്രമങ്ങള്‍ മന്ത്രിസഭാ യോഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് േയാഗത്തില്‍ മരുന്ന് ലഭ്യതയുമായി ബന്ധപ്പെട്ട് ദീര്‍ഘ കാല, ഹ്രസ്വ കാല പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്​തു. 

ധന മന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഹ്രസ്വകാല പദ്ധതിയനുസരിച്ച് ആവശ്യമായ മരുന്ന് ലഭ്യമാക്കാന്‍ 15 ദശലക്ഷം ദിനാര്‍ അനുവദിക്കാന്‍ തീരുമാനിച്ചു. 650 തരം മരുന്നുകളാണ് ഇത്തരത്തില്‍ ലഭ്യമാക്കുക് നാല് മാസത്തിനുള്ളില്‍ ആവശ്യമായ മുഴുവന്‍ മരുന്നുകളും ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ട്. മരുന്നുകള്‍ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൂം തീരുമാനമുണ്ട്. 

Tags:    
News Summary - drugs-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.