മനാമ: മയക്കുമരുന്ന് കൈവശംവെച്ചതിന് വ്യത്യസ്ത കേസുകളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി നാർകോട്ടിക് ഡയറക്ടറേറ്റ് രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. 37ഉം 39ഉം വയസ്സുള്ളവരാണ് അറസ്റ്റിലായത്.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നിരോധിത ലഹരിവസ്തുക്കൾ ഇവരിൽനിന്ന് കണ്ടെടുത്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. മയക്കുമരുന്ന് സംബന്ധമായ വിവരം ലഭിച്ചാൽ ഹോട്ട്ലൈൻ നമ്പറായ 996 വഴി അറിയിക്കണമെന്ന് ഡയറക്ടറേറ്റ് പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു. സൂചന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.