ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
1. തൊഴിലുടമയോടുള്ള കടമകൾ നിർവഹിക്കുക. ആദരവും സത്യസന്ധതയുമുണ്ടായിരിക്കണം
2. പുറത്ത് വേറെ ജോലികളൊന്നും ചെയ്യാതിരിക്കുക. അതായത് പാർട്ട് ടൈം ജോലികൾ
3. രാഷ്ട്രീയ കാര്യങ്ങളിലൊന്നും ഇടപെടരുത്
4. ആവശ്യമില്ലാത്ത ഒരു കടലാസ്സിലും ഒരു കാരണവശാലും ഒപ്പിടരുത്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി മാത്രമേ ഒപ്പിടാവൂ. രേഖയുടെ ഒരു കോപ്പി കൈയിൽ സൂക്ഷിക്കണം. രേഖകൾ മനസ്സിലാകുന്നില്ലെങ്കിൽ ഒപ്പിടുന്നതിന് മുമ്പ് അറിവുള്ളവരുടെ സഹായം തേടണം.
5. തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലിൽനിന്ന് മാറിനിൽക്കരുത്. രോഗ അവധി എടുക്കുകയാണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുക്കണം. പത്തുദിവസത്തിൽ കൂടുതൽ തൊഴിലിൽനിന്ന് മാറിനിന്നാൽ തൊഴിൽ കരാർ റദ്ദ് ചെയ്യാം. 15 ദിവസത്തിൽ കൂടിയാൽ തൊഴിലിന് വരുന്നില്ലെന്ന പരാതി എൽ.എം ആർ.എയിൽ നൽകാൻ സാധിക്കും
6. ഒരുവിധത്തിലുള്ള പണമിടപാടിലും ഏർപ്പെടരുത്. ചിട്ടി, മറ്റ് ഇൻസ്റ്റാൾമെന്റ് സ്കീം എന്നിവക്കൊന്നും നിയമത്തിന്റെ പരിരക്ഷയില്ല. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈന്റെ ലൈസൻസില്ലാത്ത ഒരു സ്ഥാപനത്തിനും പണം ഇടപാട് നടത്താൻ അനുമതിയില്ല.
7. തൊഴിൽ വിസയുടെ നിയമസാധുത എൽ.എം.ആർ.എയുടെ വെബ്സൈറ്റിൽനിന്ന് പരിശോധിക്കാവുന്നതാണ്.
8. ശാരീരികമായി ആരെങ്കിലും ഉപദ്രവിച്ചാൽ 24 മണിക്കൂറിനകം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. പരാതി നൽകിയെന്നതിന്റെ രേഖയും വാങ്ങിക്കണം.
9. ടെലഫോൺ നമ്പറോ വിലാസമോ മാറിയാൽ ഉടൻതന്നെ എൽ.എം.ആർ.എയിൽ വിവരമറിയിക്കണം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.