മനാമ: സാമ്പത്തിക സന്തുലിതത്വം കൈവരിക്കുന്നതിനുള്ള ബഹ്റൈെൻറ ശ്രമങ്ങൾക്ക് സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ ധനമന്ത്രിമാർ പിന്തുണ പ്രഖ്യാപിച്ചു. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് പിന്തുണ അറിയിച്ചത്. 2024ഒാടെ സർക്കാറിെൻറ വരവും ചെലവും തമ്മിൽ സന്തുലിതത്വം കൈവരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നേരേത്ത 2022ൽ ഇൗ ലക്ഷ്യം കൈവരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധി ഇതിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ബജറ്റ് കമ്മി ഇല്ലാതാക്കി സാമ്പത്തിക സുസ്ഥിരത കൈവരിക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് മൂല്യവർധിത നികുതി ഇരട്ടിയാക്കുന്നതിനുള്ള തീരുമാനവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2018ൽ സൗദിയും കുവൈത്തും യു.എ.ഇയും ചേർന്ന് 10 ബില്യൺ ഡോളറിെൻറ സഹായപദ്ധതി ബഹ്റൈനുവേണ്ടി പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് ബജറ്റ് സന്തുലിതമാക്കുന്നതിന് നിരവധി പരിഷ്കരണ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. മഹാമാരിക്കിടയിലും സാമ്പത്തിക സന്തുലിതത്വ പദ്ധതി നടപ്പാക്കുന്നതിൽ ബഹ്റൈൻ നടത്തുന്ന പരിശ്രമങ്ങളെ ധനമന്ത്രിമാർ സ്വാഗതം ചെയ്തു. സുസ്ഥിര സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് ബഹ്റൈൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.