Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാമ്പത്തിക സന്തുലിതത്വ...

സാമ്പത്തിക സന്തുലിതത്വ പദ്ധതി : പിന്തുണയുമായി സൗദി, കുവൈത്ത്​, യു.എ.ഇ ധനമന്ത്രിമാർ

text_fields
bookmark_border
സാമ്പത്തിക സന്തുലിതത്വ പദ്ധതി : പിന്തുണയുമായി സൗദി, കുവൈത്ത്​, യു.എ.ഇ ധനമന്ത്രിമാർ
cancel
camera_alt

സാമ്പത്തിക സന്തുലിതത്വ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽനിന്ന്​

മ​നാ​മ: സാ​മ്പ​ത്തി​ക സ​ന്തു​ലി​ത​ത്വം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ബ​ഹ്​​റൈ​െൻറ ശ്ര​മ​ങ്ങ​ൾ​ക്ക്​ സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, യു.​എ.​ഇ ധ​ന​മ​ന്ത്രി​മാ​ർ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ്-19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ പി​ന്തു​ണ അ​റി​യി​ച്ച​ത്. 2024ഒാ​ടെ സ​ർ​ക്കാ​റി​െൻറ വ​ര​വും ചെ​ല​വും ത​മ്മി​ൽ സ​ന്തു​ലി​ത​ത്വം കൈ​വ​രി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. നേ​ര​േ​ത്ത 2022ൽ ​ഇൗ ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​ണ്​ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​വി​ഡ്​ പ്ര​തി​സ​ന്ധി ഇ​തി​ന്​ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ജ​റ്റ്​ ക​മ്മി ഇ​ല്ലാ​താ​ക്കി സാ​മ്പ​ത്തി​ക സു​സ്​​ഥി​ര​ത കൈ​വ​രി​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ന്​ മൂ​ല്യ​വ​ർ​ധി​ത നി​കു​തി ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​വും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2018ൽ ​സൗ​ദി​യും കു​വൈ​ത്തും യു.​എ.​ഇ​യും ചേ​ർ​ന്ന്​ 10 ബി​ല്യ​ൺ ഡോ​ള​റി​െൻറ സ​ഹാ​യ​പ​ദ്ധ​തി​ ബ​ഹ്​​റൈ​നു​വേ​ണ്ടി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ബ​ജ​റ്റ്​ സ​ന്തു​ലി​ത​മാ​ക്കു​ന്ന​തി​ന്​ നി​ര​വ​ധി പ​രി​ഷ്​​ക​ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച​ത്. മ​ഹാ​മാ​രി​ക്കി​ട​യി​ലും സാ​മ്പ​ത്തി​ക സ​ന്തു​ലി​ത​ത്വ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ബ​ഹ്​​റൈ​ൻ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളെ ധ​ന​മ​ന്ത്രി​മാ​ർ സ്വാ​ഗ​തം ചെ​യ്​​തു. സു​സ്​​ഥി​ര സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട്​ ബ​ഹ്​​റൈ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrinMinisters Meetting
News Summary - Economic Equilibrium Plan: Supported by the Ministers of Finance of Saudi Arabia, Kuwait and the UAE
Next Story