മനാമ: രാജ്യത്തെ പ്രമുഖ ടെലികമ്യൂണിക്കേഷൻ ദാതാക്കളായ സെയ്ൻ ബഹ്റൈന്‍ 2023ൽ 5.8 മില്യൺ ദീനാർ മൊത്ത ലാഭം. ലാഭത്തിൽ രണ്ടു ശതമാനം വർധനവാണ് സെയ്ൻ നേടിയത്. 2023 ഡിസംബർ 31 ന് അവസാനിച്ച നാലാം പാദത്തിലെ സാമ്പത്തിക റിപ്പോർട്ടും പ്രഖ്യാപിച്ചു. കമ്പനി ഈ കാലയളവിൽ 1.45 ദശലക്ഷം ദീനാർ ലാഭം നേടി. മുൻ വർഷത്തെ ഇതേ കാലയളവിലിത് 1.28 ദശലക്ഷം ദീനാറായിരുന്നു. 13 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. വരുമാനം 18.45 ദശലക്ഷമായി വർധിച്ചു. മുൻ വർഷം ഇതേ കാലയളവിലിത് 16.81 ദശലക്ഷമായിരുന്നു. താരതമ്യം ചെയ്യുമ്പോൾ 9.8 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. 2022 നാലാം പാദത്തിലെ 5.27 ദശലക്ഷത്തിൽനിന്ന് 9.3 ശതമാനം വർധിച്ച് EBITDA 5.76 ദശലക്ഷത്തിലെത്തി.
95 ശതമാനം സ്വദേശിവത്കരണം നേടാൻ സ്ഥാപനത്തിന് കഴിഞ്ഞെന്നും പ്രാദേശിക പ്രതിഭകളെ ശാക്തീകരിക്കുന്നതിനും ബഹ്റൈൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്കും ഇത് കാരണമാകുമെന്നും സൈൻ ബഹ്റൈൻ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ അലി ആൽ ഖലീഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.