അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ നടത്തിയ ഈ​ദ് ഫെ​സ്റ്റ് പരിപാടിയിൽനിന്ന്

ഈ​ദ് ഫെ​സ്റ്റ് ആ​ഘോ​ഷ​മാ​ക്കി അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ

മ​നാ​മ: അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ ഒ​രു​ക്കി​യ ഈ​ദ് ഫെ​സ്റ്റ് സി​ഞ്ച് അ​ൽ ഇ​ത്തി​ഹാ​ദ് സ്പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ടി​ൽ ആ​ഘോ​ഷ​മാ​യി ന​ട​ന്നു. ഫു​ട്‌​ബാ​ൾ, ഷൂ​ട്ടൗ​ട്ട്, ഓ​ട്ടം, ന​ട​ത്തം എ​ന്നി​ങ്ങ​നെ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി​പേ​ർ മാ​റ്റു​ര​ച്ചു. 8 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത കാ​ൽ​പ​ന്തു​ക​ളി​യി​ൽ ഹി​ദ്ദ് ചാ​മ്പ്യ​ന്മാ​രാ​യി. 45 പേ​രി​ല​ധി​കം പ​ങ്കെ​ടു​ത്ത ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ൽ ഹം​സ അ​മേ​ത്ത് എ​ല്ലാ റൗ​ണ്ടി​ലും മു​ന്നി​ലെ​ത്തി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ മു​ഹ​റ​ഖ്, ഹൂ​റ, മ​നാ​മ, ഹി​ദ്ദ്, ഈ​സ ടൗ​ൺ, റ​ഫ, ഉ​മ്മു​ൽ ഹ​സം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള ടീ​മു​ക​ൾ മാ​റ്റു​ര​ച്ച​തി​ൽ മു​ഹ​റ​ഖ്‌, ഉ​മ്മു​ൽ ഹ​സം, മ​നാ​മ എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി. സ്ത്രീ​ക​ൾ​ക്ക് ഇ​ൻ​ഡോ​ർ മ​ത്സ​ര​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഔ​ട്ട്ഡോ​ർ മ​ത്സ​ര​ങ്ങ​ളു​മാ​യി​രു​ന്നു സം​ഘ​ടി​പ്പി​ച്ച​ത്.

വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് മെ​ഡ​ലു​ക​ളും ഈ​ദ് സ്‌​പെ​ഷ​ൽ ഗി​ഫ്റ്റ് ഹാ​മ്പ​റാ​യി 9 കു​ടും​ബ​ങ്ങ​ൾ​ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ മു​ഹ​മ്മ​ദ് അ​മാ​നി മൗ​ല​വി ര​ചി​ച്ച 8 വോ​ള്യ​ങ്ങ​ള​ട​ങ്ങി​യ ഖു​ർ​ആ​ൻ ത​ഫ്സീ​റും ന​ൽ​കി. ദി​ൽ​ഷാ​ദ് മു​ഹ​റ​ഖ് (പ്രോ​ഗ്രം കാ​പ്റ്റ​ൻ), സ​മീ​ർ അ​ലി റി​ഫ (ഇ​വ​ന്റ്‌ മാ​നേ​ജ്‌​മ​ന്റ്‌), ന​സീ​ർ പി.​കെ. (പ്രോ​ഗ്രാം സെ​ക്ര​ട്ട​റി), അ​ബ്ദു​ൽ ഗ​ഫൂ​ർ (ലൈ​റ്റ്‌ & സൗ​ണ്ട്‌), മു​ജീ​ബ്‌ തേ​ങ്ങാ​പ​ട്ട​ണം, ഷം​സീ​ർ, അ​ബ്ദു​ൽ വ​ഹാ​ബ്‌ (ര​ജി​സ്ട്രേ​ഷ​ൻ), ല​ത്തീ​ഫ് സി.​എം (റി​ഫ്ര​ഷ്മെ​ന്റ്), ല​ത്തീ​ഫ് ചാ​ലി​യം (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ), ഹം​സ റോ​യ​ൽ, ഹം​സ അ​മേ​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Eid Fest celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.