മനാമ: തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അൽ മന്നായി മലയാള വിഭാഗം സംഘടിപ്പിച്ച ഈദ് മീറ്റ് ഉമ്മ് അൽ ഹസ്സം കിങ് ഖാലിദ് മസ്ജിദിനോട് അനുബന്ധിച്ചുള്ള ഇഫ്താർ ടെന്റിൽ നടന്നു.
ശൈഖ് ആദൽ ബിൻ റാഷിദ് ബുസൈബീഅ (ഡയറക്ടർ ഓഫ് പ്രോജക്ട് ഡിപ്പാർട്മെന്റ്), ഡോ. സഅദുല്ല അൽ മുഹമ്മദി (ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം) എന്നിവർ പങ്കെടുത്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് അബ്ദുല്ലത്വീഫ് മദനി മുഖ്യപ്രഭാഷണം നിർവഹിച്ചു. റമദാൻ എന്ന അതിഥി നമ്മിൽ നിന്നും വിടവാങ്ങിയെങ്കിലും അത് നൽകിയ മൂല്യങ്ങൾ വരും ദിനങ്ങളിലും കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
റമദാൻ മാസം റയ്യാൻ സ്റ്റഡി സെന്റർ നടത്തിയ വൈജ്ഞാനിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിസ്ഡം ഗൾഫ് കോഓഡിനേറ്റർ മുഹമ്മദ് ഷെരീഫ് വിതരണം ചെയ്തു. വിവിധ മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ സമീർ ഫാറൂഖി നിയന്ത്രിച്ചു. ഹംസ അമേത്ത്, യാഖൂബ് ഈസ, ടി.പി. അബ്ദുൽ അസീസ്, വി.പി. അബ്ദുൽ റസാഖ്, സി.ടി. യഹ്യ എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി രിസാലുദ്ദീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.