മനാമ: ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിെൻറ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്ത്യൻ സ്കൂളുകളുടെ പങ്ക് പ്രശംസനീയമാണെന്ന് അംബാസഡർ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. അധ്യാപക ദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച അധ്യാപകരുടെ ഒാൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സ്കൂളുകൾക്ക് നൽകുന്ന പിന്തുണക്കും സഹകരണത്തിനും അദ്ദേഹം ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ വിദ്യാഭ്യാസ രംഗത്ത് സഹകരണത്തിനുള്ള നിരവധി സാധ്യതകളാണുള്ളത്. ലോകനിലവാരത്തിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരവോടെ ഇന്ത്യയിലേക്ക് കൂടുതൽ ബഹ്റൈനി വിദ്യാർഥികളെ ആകർഷിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളുടെയും പ്രിൻസിപ്പൽമാർ യോഗത്തിൽ സംസാരിച്ചു. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതു സംബന്ധിച്ച തങ്ങളുടെ ഭാവി പദ്ധതികളും മറ്റും അവർ പങ്കുവെച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച 24 അധ്യാപകരെ അംബാസഡർ ആദരിച്ചു. ലോകമെങ്ങുമുള്ള ഇന്ത്യൻ അധ്യാപകരെ ആദരിക്കാനുള്ള കേന്ദ്ര സർക്കാറിെൻറ പദ്ധതിയനുസരിച്ചാണ് യോഗം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.