തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം താഴെ കൊടുത്തിരിക്കുന്ന കാരണങ്ങൾ കൊണ്ടാണ് തൊഴിലുടമ തൊഴിൽ കരാർ റദ്ദ് ചെയ്യുന്നതെങ്കിൽ അത് അന്യായമായി തൊഴിലിൽനിന്ന് പിരിച്ചുവിട്ടതായി പരിഗണിക്കും.
1. ലിംഗം, വർണം, ജാതി, വിശ്വാസം, സാമൂഹിക പദവി, കുടുംബത്തോടുള്ള ചുമതല, ഗർഭധാരണം, കുട്ടിയുടെ ജനനം, കുട്ടിയുടെ സംരക്ഷണം.
2. തൊഴിലാളി യൂനിയനിൽ അംഗമാവുക, അല്ലെങ്കിൽ നിയമപരമായ ഏതെങ്കിലും കാര്യങ്ങളിൽ ഇടപെടുക.
3. തൊഴിലാളി യൂനിയൻ നേതാവായി പ്രവർത്തിക്കുക, തൊഴിലാളികളെ പ്രതിനിധാനംചെയ്ത് പ്രവർത്തിക്കുക.
4. തൊഴിലുടമക്ക് എതിരെ ന്യായമായ കാര്യത്തിന് പരാതി നൽകുകയോ കേസ് കൊടുക്കുകയോ ചെയ്തതുകൊണ്ട്.
5. നിയമപരമായി അർഹതപ്പെട്ട അവധി എടുത്തതുകൊണ്ട്.
6. തൊഴിലുടമയുടെ പക്കലുള്ള തൊഴിലാളിയുടെ ആനുകൂല്യം കോടതി വഴി കണ്ടുകെട്ടിയതുകൊണ്ട്
ഇത്തരം കാരണങ്ങൾ കൊണ്ടാണ് തൊഴിൽ കരാർ റദ്ദ് ചെയ്യുന്നതെങ്കിൽ തൊഴിലാളിക്ക് നിയമനടപടി സ്വീകരിക്കാം. അതുപോലെ, നടപടിക്രമങ്ങൾ പാലിച്ച് തൊഴിലാളിയെ തിരികെ എടുക്കാൻ ഉത്തരവ് നൽകാൻ കോടതിക്ക് അധികാരമുണ്ട്. അല്ലെങ്കിൽ തൊഴിലിൽനിന്ന് അന്യായമായി പിരിച്ചുവിട്ടതിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ് നൽകും.
തൊഴിൽ നിയമത്തിലെ വ്യവസ്ഥ പ്രകാരം നിശ്ചിത കാലത്തേക്കുള്ള കരാർ മൂന്നുമാസം കഴിഞ്ഞ് അന്യായമായി റദ്ദാക്കിയാൽ കരാറിൽ ശേഷിക്കുന്ന കാലത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകണം.
തൊഴിൽ കരാറിെൻറ ആദ്യത്തെ മൂന്നു മാസത്തിനുള്ളിൽ കരാർ റദ്ദാക്കുകയാണെങ്കിൽ, അത് അന്യായമായി പിരിച്ചുവിട്ടതായി കോടതി തീരുമാനിക്കുകയാണെങ്കിൽ ഒരുമാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകണം.
അനിശ്ചിത കാലത്തേക്കുള്ള കരാർ മൂന്നുമാസം കഴിഞ്ഞ് റദ്ദാക്കുകയാണെങ്കിൽ ജോലിചെയ്യുന്ന ഒാരോ മാസത്തിനും രണ്ടുദിവസത്തെ ശമ്പളം വീതം കണക്കാക്കി കുറഞ്ഞത് ഒരുമാസത്തെ ശമ്പളവും കൂടിയത് 12 മാസത്തെ ശമ്പളവും നഷ്ടപരിഹാരമായി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.