ഇംഗ്ലീഷ് ഭാഷയിലെ കോടതിവ്യവഹാരം

? ബഹ്റൈനിലെ കോടതികൾ പരാതികൾ ഇംഗ്ലീഷ് ഭാഷയിൽ കൈകാര്യം ചെയ്യുമെന്ന് കേൾക്കുന്നത് ശരിയാണോ?

ഒരു വായനക്കാരൻ

കഴിഞ്ഞ വർഷം നിയമമന്ത്രാലയം പുറത്തിറക്കിയ ഒരു ഉത്തരവ് പ്രകാരം ചില ഉപാധികൾ കക്ഷികൾ അംഗീകരിച്ചാൽ ഇംഗ്ലീഷ് ഭാഷയിൽ കോടതിവ്യവഹാരം നടത്താൻ കഴിയും.

1. രണ്ട് കക്ഷികളും കോടതിവ്യവഹാരങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ നടത്താൻ നേരത്തേതന്നെ സമ്മതിച്ചിരിക്കണം. ഈ കാര്യം കരാറിൽ വ്യക്തമാക്കിയിരിക്കണം.

2. കരാർ ഇംഗ്ലീഷിലോ അറബി ഒഴികെ മറ്റ് ഏതെങ്കിലും ഭാഷയിലോ ആയിരിക്കണം.

3. പരാതിയുടെ മൂല്യം അഞ്ച് ലക്ഷം ദിനാറിൽ കൂടുതലായിരിക്കണം.

4. പരാതി കേൾക്കാനും പരിഹരിക്കാനുമുള്ള അധികാരം ഇവിടത്തെ കോടതികൾക്കായിരിക്കണം.

അപ്പീൽ ഉണ്ടെങ്കിൽ അതിന്‍റെ നടപടികളും ഇംഗ്ലീഷിലായിരിക്കും. ഏതെങ്കിലും രേഖകൾ ഇംഗ്ലീഷിൽ അല്ലെങ്കിൽ അതിന്‍റെ സാക്ഷ്യപ്പെടുത്തിയ ഇംഗ്ലീഷ് പരിഭാഷ കോടതിയിൽ നൽകണം. ഇത് വലിയ കേസുകളുടെ നടത്തിപ്പിന് പ്രയോജനകരമാണ്.

തൊഴിൽ തർക്കങ്ങൾ, ചെറിയ സിവിൽ അല്ലെങ്കിൽ ക്രിമിനൽ പരാതികൾ എന്നിവ ഇതിന്‍റെ പരിധിയിൽ വരില്ല.

? തൊഴിൽതർക്കങ്ങളുടെ പരാതികൾ ബഹ്റൈനിൽ അഭിഭാഷകൻ ഇല്ലാതെ നടത്താൻ സാധിക്കുമോ?

ഒരു വായനക്കാരൻ

തൊഴിൽ പരാതികൾ നൽകുന്നതിന് ബഹ്റൈനി അഭിഭാഷകന്‍റെ സഹായം ആവശ്യമില്ല. പരാതിക്കാർക്ക് നേരിട്ട് നൽകാൻ സാധിക്കും. എൽ.എം.ആർ.എയുടെ സഹായം പരാതി നൽകുന്ന സമയത്ത് ലഭിക്കും. കേസിന്‍റെ നടത്തിപ്പ് അറബി ഭാഷയിലായതുകൊണ്ട് അറബിയിൽ പരിജ്ഞാനമില്ലെങ്കിൽ ബുദ്ധിമുട്ടാകും. കോടതിയിൽ സമർപ്പിക്കുന്ന എല്ലാ രേഖകളും അറബിഭാഷയിലായിരിക്കണം.

അതിനാൽ അറബിയിൽ പരിജ്ഞാനമില്ലെങ്കിൽ ഒരു അഭിഭാഷകന്‍റെ സേവനം ആവശ്യമാണ്. സ്വന്തമായി പരാതി നൽകുന്നതിന് ഇ-കീ ആവശ്യമാണ്. 


ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം.

Tags:    
News Summary - English language court case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT