മനാമ: ബഹ്റൈനിലെ ആദ്യ ഇ.എൻ.ടി കോൺഗ്രസ് സെപ്റ്റംബർ നാലിന് നടക്കും. റോയൽ മെഡിക്കൽ സർവിസസും സർക്കാർ ആശുപത്രികളും എജുക്കേഷൻ പ്ലസ് ഇവന്റ് ഓർഗനൈസേഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രഭാഷകരും വിദഗ്ധരും പങ്കെടുക്കും. ഇവരുടെ പങ്കാളിത്തം സയന്റിഫിക് കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. കോൺഫറൻസിന്റെ ഒരുക്കം പൂർത്തിയായതായി സർക്കാർ ആശുപത്രികളിലെ ഇ.എൻ.ടി, മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന് നേതൃത്വം നൽകുന്ന ഡോ. മറിയം സഹ്വാൻ പറഞ്ഞു.
പരിപാടിയിൽ പ്രധാനപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. ഇ.എൻ.ടി ഡോക്ടർമാർ, കൺസൽട്ടന്റുമാർ, സ്പെഷലിസ്റ്റുകൾ, സർജിക്കൽ, ഔട്ട്പേഷ്യന്റ് നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ, ഇന്റേണുകൾ എന്നിവരെയും സ്വാഗതം ചെയ്യുന്നു. ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ പങ്കെടുക്കുമെന്ന് ഡോ. മറിയം സഹ്വാൻ പറഞ്ഞു. ജർമൻ വിദഗ്ധനായ തോമസ് ലെനാർസ്, സ്പാനിഷ് സ്പെഷലിസ്റ്റ് ജാവിയർ ഗാവിലാൻ എന്നിവരുമുണ്ടാകും. സമ്മേളനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെബ്സൈറ്റ് (https://educationplus.me/ent/) ൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.