മനാമ: ഗൾഫിൽ സുന്നി മദ്റസകളിൽ പരീക്ഷക്കാലം തുടങ്ങി. 5, 7, 10 ക്ലാസുകളിലേക്കുള്ള പൊതു പരീക്ഷകളുടെ ഭാഗമായി നടത്തുന്ന ഖുർആൻ ഹിഫ്ള്, പാരായണ പരീക്ഷകൾ ശനിയാഴ്ച ഓൺലൈനിൽ നടന്നു. വാർഷിക പരീക്ഷകൾ ഞായറാഴ്ച മുതൽ ആരംഭിച്ചു. മാർച്ച് 26വരെ വിവിധ ഘട്ടങ്ങളിലായി ഓൺലൈനിലും ഓഫ് ലൈനിലുമായി 11,240 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
പ്രവസലോകത്ത് ഐ.സി.എഫ് ഗൾഫ് കൗൺസിലിന് കീഴിലുള്ള വിദ്യാഭ്യാസ സമിതിയാണ് പരീക്ഷക്ക് നേതൃത്വം നൽകുന്നത്. മതപഠനത്തിന് പുറമെ കുട്ടികളുടെ വ്യക്തിത്വ വികാസം, ലൈഫ് സ്കിൽസ്, സോഷ്യൽ എൻജിനീയറിങ് എന്നിവയിൽ ഊന്നൽനൽകുന്നതാണ് സിലബസ് എന്ന് ഐ.സി.എഫ് ഗൾഫ് കൗൺസിൽ സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി പറഞ്ഞു. ഫോൺ: 38859029, 39217760, 39357043.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.