ക്യാപിറ്റൽ ഗവർണറേറ്റ്​ പരിധിയിലെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധന

കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ പിടികൂടി

മനാമ: ക്യാപിറ്റൽ ഗവർണറേറ്റ്​ പരിധിയിലെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളും മറ്റ്​ വസ്തുക്കളും പിടികൂടി. വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയത്തിന്​ കീഴിലെ ഇൻസ്​പെക്​ഷൻ ഡിപ്പാർട്ട്​മെന്‍റ്​ നടത്തിയ പരിശോധനയിലാണ്​ കാലാവധി തിരുത്തിയ നിലയിൽ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്​.

കാലാവധി കഴിഞ്ഞ ഉൽപന്നങ്ങളുടെ പുറത്തെ സ്റ്റിക്കർ മാറ്റി പുതിയ തീയതി രേഖപ്പെടുത്തി ഒട്ടിക്കുകയായിരുന്നു. ഇതിന്​ പുറമേ, ഉൽപാദന തീയതിയോ കാലാവധിയോ രേഖപ്പെടുത്താത്ത ഈന്തപ്പഴങ്ങളും സിറപ്പുകളും പിടികൂടിയതായി മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി അബ്​ദുൽ അസീസ്​ അൽ അഷ്​റഫ്​ പറഞ്ഞു.

സ്ഥാപനത്തി​ന്‍റെ കീഴിലുള്ള സംഭരണ കേന്ദ്രങ്ങളിലും സംഘം പരിശോധന നടത്തി. മതിയായ ലൈസൻസ്​ ഇല്ലാതെ ഭക്ഷണ സാധനങ്ങൾ സംഭരിച്ചതായും പുനർപാക്കിങ്​ നടത്തിയതായും കണ്ടെത്തി. ഒരു സംഭരണ കേന്ദ്രത്തിൽ 2019ൽ കാലാവധി കഴിഞ്ഞ ഈന്തപ്പഴങ്ങൾ കണ്ടെത്തി. ഷോപ്പിലെയും മൂന്ന്​ സംഭരണകേന്ദ്രങ്ങളിലെയും മുഴുവൻ സാധനങ്ങളും കണ്ടുകെട്ടുകയും ചെയ്​തു. ജനങ്ങളുടെ ആരോഗ്യത്തെ അപകടകത്തിലാക്കുന്ന ഇത്തരം തെറ്റായ നടപടികൾക്കെതിരെ മന്ത്രാലയം ശക്​തമായ നടപടി സ്വീകരിക്കുമെന്ന്​ അണ്ടർസെക്രട്ടറി പറഞ്ഞു.

സമാന നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ inspection@moic.gov.bh എന്ന ഇമെയിൽ വഴിയോ 17111225 എന്ന വാട്​സാപ്പ്​ നമ്പർ മുഖേനയോ ഡിപ്പാർട്ട്​മെന്‍റിനെ വിവരം അറിയിക്കാവുന്നതാണ്​.

Tags:    
News Summary - Expired food items were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT