ഫാബ് ഫുട്ബാൾ അക്കാദമി അധികൃതർ നടത്തിയ വാർത്തസമ്മേളനം
മനാമ: ഫാബ് ഫുട്ബാൾ അക്കാദമിയുടെ ബഹ്റൈനിലെ ആദ്യ ബ്രാഞ്ച് അൽ അഹ്ലി ക്ലബ് സിഞ്ച് ഗ്രൗണ്ടിൽ പ്രവർത്തനം ആരംഭിക്കുന്നു. മേയ് മൂന്നിന് വൈകുന്നേരം 6.30 നാണ് ഉദ്ഘാടനം. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യ- ബഹ്റൈൻ പ്രദർശനമത്സരവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രാരംഭ ഘട്ടത്തിൽ അൽ അഹ്ലി സിഞ്ച് ഗ്രൗണ്ടിൽ വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് അഞ്ചു മുതൽ ഏഴുവരെ ആയിരിക്കും പരിശീലനം. കുട്ടികളുടെ കായിക പരിശീലനത്തോടൊപ്പം അവരുടെ വ്യക്തിത്വ വികാസം വളർത്തിയെടുക്കാൻ വേണ്ട പരിശീലനം അക്കാദമി വാഗ്ദാനം ചെയ്യുന്നു. നാലു മുതൽ 18 വയസ്സ് വരെയുള്ളവർക്കാണ് പരിശീലനം.രണ്ടു മൂന്ന് മാസം കൊണ്ട് കുട്ടികളെ ബഹ്റൈനിൽ നടക്കുന്ന അതത് കാറ്റഗറിയിലെ ടൂർണമെന്റുകളിൽ പങ്കെടുപ്പിക്കാൻ പ്രാപ്തരാക്കുമെന്ന് ഈജിപ്തുകാരനായ ഫാബ് അക്കാദമി ഹെഡ് കോച്ച് ബദർ റാഷിദ് അറിയിച്ചു. രക്ഷിതാക്കൾക്കായുള്ള മെഡിക്കൽ ക്ലാസുകളും, വർക്കൗട്ട് സൗകര്യവും ഫാബ് ഏർപ്പെടുത്തുന്നുണ്ട്.ഫാബ് ഒഫീഷ്യൽസുകളായ നിസാർ ഉസ്മാൻ, ലത്തീഫ്, ഹൈതം , നിഷാദ്, സജാദ് സുലൈമാൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.