മനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കണ്ണുതള്ളിക്കും. ഒരു ലക്ഷത്തിനടുത്തേക്ക് നിരക്ക് ഉയരുന്നതു കണ്ട് ഞെട്ടിയിരിക്കുകയാണ് യാത്രക്കാർ. ജൂൺ, ജൂലൈ മാസങ്ങളിലെ പുതിയ ഷെഡ്യൂളിലാണ് വിമാനക്കമ്പനികൾ ഉയർന്ന നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ രണ്ടിന് കൊച്ചിയിൽനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ ടിക്കറ്റ് കിട്ടണമെങ്കിൽ 83,000 രൂപ മുടക്കണം. കോഴിക്കോട്ടുനിന്ന് ജൂൺ ഏഴിനുള്ള വിമാനത്തിനും ഇതേനിരക്കാണ്. ആവശ്യക്കാർ ഏറുേമ്പാൾ നിരക്ക് ഇനിയും മുകളിലേക്ക് പോകാനാണ് സാധ്യത.
അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് താരതമ്യേന കുറഞ്ഞ നിരക്കാണ് പ്രഖ്യാപിച്ചത്. അര ലക്ഷത്തിനടുത്താണ് പുതിയ ഷെഡ്യൂളിൽ കോഴിക്കോട്ടുനിന്നുള്ള നിരക്ക്. എന്നാൽ, മുൻ ഷെഡ്യൂളിൽ 30,000 രൂപ നിരക്ക് പ്രഖ്യാപിച്ച സ്ഥാനത്താണിത്. ജൂൺ 15ന് കോഴിക്കോടുനിന്ന് 48,035 രൂപയാണ് വെബ്സൈറ്റിൽ ടിക്കറ്റ് നിരക്ക്. കൊച്ചിയിൽനിന്നും ഏതാണ്ട് ഇതേ നിരക്കാണ്. മേയ് മാസത്തിലും ടിക്കറ്റ് നിരക്ക് 70,000ന് മുകളിൽ എത്തിയിരുന്നു.
ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് ദുബൈ വിലക്കേർപ്പെടുത്തിയതോടെ കുറഞ്ഞ ചെലവിൽ വരാനുള്ള സാധ്യത അടഞ്ഞതാണ് യാത്രക്കാർക്ക് ദുരിതമായത്. നിലവിൽ ഗൾഫ് എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ മാത്രമാണ് കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് ആശ്രയം.
സൗദിയിലേക്ക് േപാകാൻ നിരവധി പേരാണ് ഇപ്പോഴും ബഹ്റൈനിൽ എത്തുന്നത്. ഇവർക്ക് ബഹ്റൈൻ വിസ, വിമാന ടിക്കറ്റ്, 14 ദിവസത്തെ ക്വാറൻറീൻ എന്നിവയെല്ലാം ചേർത്ത് ഒന്നര ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ യാത്ര നടക്കൂ എന്ന സ്ഥിതിയാണ്. വിസ കാലാവധി തീരുന്നവരും ജോലി നഷ്ടപ്പെടുന്ന സാഹചര്യമുള്ളവരും വൻ തുക ചെലവഴിച്ച് വരാൻ നിർബന്ധിതരാവുകയാണ്. നിലവിൽ ഏതാനും ചാർേട്ടഡ് വിമാന സർവിസുകൾ ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് നടക്കുന്നുണ്ട്. ഇതിനും 70,000 രൂപ വരെയാണ് നിരക്ക്.
എയർ ബബ്ൾ പ്രകാരം കൊണ്ടുവരാവുന്ന യാത്രക്കാരുടെ എണ്ണം പരിമിതമായതും വിമാന സർവിസുകളുടെ എണ്ണം ആഴ്ചയിൽ ഒന്നുവീതമാക്കിയതുമാണ് ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായി എയർലൈൻസുകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇതിെൻറ ദുരിതം അനുഭവിക്കേണ്ടിവരുന്നത് യാത്രക്കാരാണ്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തിക വിഷമം അനുഭവിക്കുന്ന സാധാരണ പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണിത്.
അമിത നിരക്കിൽ വലയുന്ന പ്രവാസികളെ സഹായിക്കാൻ ഇടപെടണമെന്നഭ്യർഥിച്ച് ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള കഴിഞ്ഞദിവസം ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവക്ക് നിവേദനം നൽകിയിട്ടുണ്ട്. എയർ ബബ്ൾ കരാർ പ്രകാരം എയർലൈൻസുകൾക്ക് ഒാരോ ആഴ്ചയും കൊണ്ടുവരാവുന്ന യാത്രക്കാരുടെ എണ്ണം ഉയർത്തുക, ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് വിമാന സർവിസുകളുടെ എണ്ണം വർധിപ്പിക്കുക, അമിത നിരക്ക് കുറക്കാൻ എയർലൈൻസുകളോട് അഭ്യർഥിക്കുക, ചാർേട്ടഡ് വിമാന സാധ്യത തേടുക എന്നീ ആവശ്യങ്ങളാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.