ശി​വ​ദാ​സ​ൻ പൂ​ള​ക്ക​ണ്ടി​ക്കും അ​ജി​ത ടീ​ച്ച​ർ​ക്കും ഒ.​ഐ.​സി.​സി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ശി​വ​ദാ​സ​ൻ പൂ​ള​ക്ക​ണ്ടി​ക്കും അ​ജി​ത ടീ​ച്ച​ർ​ക്കും യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: 38 വ​ർ​ഷ​ത്തെ ബ​ഹ്റൈ​ൻ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ശി​വ​ദാ​സ​ൻ പൂ​ള​ക്ക​ണ്ടി​ക്കും ഭാ​ര്യ​യും ഒ.​ഐ.​സി.​സി വ​നി​ത വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ജി​ത ടീ​ച്ച​ർ​ക്കും ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ബി​ജു​ബാ​ൽ സി.​കെ യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു, ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം ശി​വ​ദാ​സ​ൻ പൂ​ള​ക്ക​ണ്ടി​ക്ക് മെ​മ​ന്റോ ന​ൽ​കി. അ​ജി​ത ശി​വ​ദാ​സി​ന് ഒ. ​ഐ.​സി.​സി വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് മി​നി റോ​യ് മെ​മ​ന്റോ ന​ൽ​കി. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, ദേ​ശീ​യ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ, കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന സെ​യ്ത് എം.​എ​സ്, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മ​നു മാ​ത്യു, പ്ര​ദീ​പ് മേ​പ്പ​യൂ​ർ, ദേ​ശീ​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഗി​രീ​ഷ് കാ​ളി​യ​ത്ത്,സു​മേ​ഷ് ആ​നേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ജി​ത ടീ​ച്ച​ർ​ക്ക് ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് നൽകിയപ്പോൾ

മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഒ. ​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​ക്കും കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​ക്കും ശി​വ​ദാ​സ​നും അ​ജി​ത ടീ​ച്ച​റും ന​ന്ദി അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് പ​നാ​യി സ്വാ​ഗ​ത​വും സു​രേ​ഷ് പി.​പി ന​ന്ദി​യും പ​റ​ഞ്ഞു. ദേ​ശീ​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ര​ഞ്ജ​ൻ ക​ച്ചേ​രി, റി​ജി​ത്ത് മൊ​ട്ട​പ്പാ​റ, ജോ​ണി താ​മ​ര​ശ്ശേ​രി, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ് മ​ണ്ടോ​ടി,ര​വി പേ​രാ​മ്പ്ര,വി​ൻ​സ​ന്റ് ക​ക്ക​യം, ഫൈ​സ​ൽ പ​ട്ടാ​ണ്ടി, അ​നി​ൽ​കു​മാ​ർ കൊ​ടു​വ​ള്ളി,കെ. ​പി. കു​ഞ്ഞ​മ്മ​ദ്, മു​നീ​ർ പേ​രാ​മ്പ്ര, അ​ബ്ദു​ൽ റ​ഷീ​ദ് പി.​വി, തു​ള​സീ​ദാ​സ് ബി.​കെ, ഷാ​ജി പി.​എം,വാ​ജി​ദ്, എം. ​അ​ഷ്റ​ഫ്, പി.​പി. ത​സ്ത​ക്കീ​ർ, അ​സീ​സ് മൂ​ലാ​ട്,അ​സീ​സ് എം.​സി, കെ.​പി. ബി​ജു കൊ​യി​ലാ​ണ്ടി, അ​ബ്ദു​ൽ​സ​ലാം മു​യി​പോ​ത്ത്, ര​വീ​ന്ദ്ര​ൻ ന​ട​യ​മ്മ​ൽ, മ​ജീ​ദ് മു​ചു​കു​ന്ന്,ഷാ​ജി​മോ​ൻ മ​ണി​യൂ​ർ, ഷീ​ജ ന​ട​രാ​ജ​ൻ, സ​ന്ധ്യ ര​ഞ്ജ​ൻ,സൂ​ര്യ റി​ജി​ത്ത്, ഷൈ​നി ജോ​ണി, ര​ബി​ത വി​പി​ൻ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.