ലോജിസ്​റ്റിക്​സ്​ മേഖലയിലെ പുതിയ പദ്ധതികളെക്കുറിച്ച്​ ഗതാഗത, വാർത്താവിനിമയ വകുപ്പ്​ മന്ത്രി കമാൽ ബിൻ

അഹ്​മദ്​ മുഹമ്മദ്​ വിശദീകരിക്കുന്നു

ലോജിസ്​റ്റിക്​സ്​ മേഖല: കുതിച്ചുചാട്ടത്തിനൊരുങ്ങി രാജ്യം

മ​നാ​മ: ലോ​ജി​സ്​​റ്റി​ക്​​സ്​ മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​ന്​ ബ​ഹ്​​റൈ​ൻ ത​യാ​റെ​ടു​ക്കു​ന്നു. 2030ഒാ​ടെ ഏ​റ്റ​വും മി​ക​ച്ച ലോ​ജി​സ്​​റ്റി​ക്​​സ്​ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന 20 രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി ബ​ഹ്​​റൈ​നെ മാ​റ്റു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ്​ ത​യാ​റാ​ക്കു​ന്ന​തെ​ന്ന്​ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ക​മാ​ൽ ബി​ൻ അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

2030 ആ​കു​േ​മ്പാ​ൾ രാ​ജ്യ​ത്തി​െൻറ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ ലോ​ജി​സ്​​റ്റി​ക്​​സ്​ മേ​ഖ​ല​യു​ടെ സം​ഭാ​വ​ന 10 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തും. നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​നും സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക സ്​​ഥാ​ന​മു​ള്ള ലോ​ജി​സ്​​റ്റി​ക്​​സ്​ മേ​ഖ​ല സ​ർ​ക്കാ​റി​െൻറ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്.

അ​ടു​ത്ത ഒ​മ്പ​ത്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ്യോ​മ​മാ​ർ​ഗ​മു​ള്ള ച​ര​ക്ക്​ ക​ട​ത്തി​െൻറ ശേ​ഷി ഒ​രു മി​ല്യ​ൺ മെ​ട്രി​ക്​ ട​ണ്ണാ​യും കാ​ർ​ഗോ ശേ​ഷി ഒ​രു മി​ല്യ​ൺ ക​ണ്ടെ​യ്​​ന​റാ​യും ഉ​യ​ർ​ത്തും.

70ല​ധി​കം സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും.

ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തോ​ട്​ ചേ​ർ​ന്ന്​ 25,000 ച​തു​ര​ശ്ര മീ​റ്റ​ർ എ​യ​ർ കാ​ർ​ഗോ മേ​ഖ​ല നി​ർ​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​വ​ർ​ഷം 1.3 മി​ല്യ​ൺ ട​ൺ കാ​ർ​ഗോ കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള​താ​കും ഇ​ത്. ആ​ധു​നി​ക വെ​യ​ർ​ഹൗ​സ്, എ​യ​ർ​ക്രാ​ഫ്​​റ്റ്​ പാ​ർ​ക്കി​ങ്, മി​ക​ച്ച അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും ഇ​വി​ടെ​യു​ണ്ടാ​കും.

റ​ൺ​വേ​യു​ടെ വ​ട​ക്ക്​ ഭാ​ഗ​ത്താ​യാ​ണ്​ പു​തി​യ എ​യ​ർ കാ​ർ​ഗോ ഏ​രി​യ നി​ർ​മി​ക്കു​ന്ന​ത്. 9000 ച​തു​ര​ശ്ര മീ​റ്റ​ർ ഏ​രി​യ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ ഫെ​ഡെ​ക്​​സ്​ എ​ക്​​സ്​​പ്ര​സു​മാ​യി 10 വ​ർ​ഷ​ത്തെ ക​രാ​ർ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്​​തു. ഡി.​എ​ച്ച്.​എ​ല്ലി​െൻറ സാ​ന്നി​ധ്യം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ലോ​ജി​സ്​​റ്റി​ക്​​സ്​ മേ​ഖ​ല​യി​ൽ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ തു​റ​മു​ഖ​ത്തി​െൻറ പ്രാ​ധാ​ന്യ​വും മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു. ക​സ്​​റ്റം​സ്​ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. 

Tags:    
News Summary - Field of Logistics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.