ഭ​ക്ഷ്യ​സു​ര​ക്ഷ: മ​ത്സ്യ​ ക​യ​റ്റു​മ​തി നി​രോ​ധി​ച്ച് ബ​ഹ്റൈ​ൻ

മ​നാ​മ: സ​മു​ദ്ര​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി മ​ത്സ്യ​ങ്ങ​ളു​ടെ​യും ചെ​മ്മീ​നു​ക​ളു​ടെ​യും ക​യ​റ്റു​മ​തി നി​രോ​ധി​ച്ച് രാ​ജ്യം. ചി​ല മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന​തി​ന് ര​ണ്ട് മാ​സ​ത്തെ പു​തി​യ നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്റെ മ​ത്സ്യ​സ​മ്പ​ത്ത് വി​ക​സി​പ്പി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും, പ്രാ​ദേ​ശി​ക വി​പ​ണി​യു​ടെ ആ​വ​ശ്യ​ക​ത​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ഹ​മ​ദ് രാ​ജാ​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യേ​ൺ​മെ​ന്റ് (എ​സ്‌.​സി.​ഇ) പ്ര​സി​ഡ​ന്റ് ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഞ​ണ്ടു​ക​ളും ജെ​ല്ലി​ഫി​ഷു​ക​ളും ഒ​ഴി​കെ, എ​ല്ലാ ക​ട​ൽ​വി​ഭ​വ​ങ്ങ​ൾ​ക്കും ക​യ​റ്റു​മ​തി നി​രോ​ധ​ന​മു​ണ്ട്. ശീ​തീ​ക​രി​ച്ച​തോ, ഉ​പ്പി​ലി​ട്ട​തോ, ടി​ന്നി​ല​ട​ച്ച​തോ ആ​യാ​ലും ക​യ​റ്റു​മ​തി നി​രോ​ധ​നം ബാ​ധ​ക​മാ​ണ്.​എ​ന്നാ​ൽ മ​ത്സ്യ​ഫാ​മു​ക​ളി​ൽ​നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ബാ​ധ​ക​മ​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഷേ​രി, സാ​ഫി, അ​ൻ​ഡ​ക് എ​ന്നീ മ​ത്സ്യ​ങ്ങ​ൾ പി​ടി​ക്കു​ന്ന​തി​ന് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. ഈ ​വ​ർ​ഷ​ത്തെ നി​രോ​ധ​നം മേ​യി​ൽ മാ​ത്ര​മെ ബാ​ധ​ക​മാ​കൂ. നി​രോ​ധ​ന കാ​ല​യ​ള​വി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഈ ​മീ​നു​ക​ൾ വ​ല​യി​ൽ കു​ടു​ങ്ങി​യാ​ൽ അ​വ​യെ ക​ട​ലി​ലേ​ക്ക് ത​ന്നെ വി​ട​ണം.

രാ​ജ്യ​ത്തി​ന്റെ സ​മു​ദ്ര​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന സ​മ്പ്ര​ദാ​യ​ങ്ങ​ളെ ക​ർ​ശ​ന​മാ​യി നേ​രി​ടാ​നു​ള്ള ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളെ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ്

അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Food security: Bahrain bans fish imports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.