ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിക്കുന്നു
മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു. ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയിൽ സ്വീകരിക്കേണ്ട നിലപാടുകളും ഇരുവരും ചർച്ച ചെയ്തു.
മനാമ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സംഘടിപ്പിച്ച 2024-25 ലെ ഇന്ത്യൻ ബജറ്റ് സംബന്ധമായ ചർച്ചയിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പങ്കെടുത്തു. എസ്.ബി.ഐ ഗ്രൂപ് ചീഫ് ഇക്കണോമിക് അഡ്വൈസർ ഡോ. സൗമ്യകാന്തി ഘോഷ് വിഷയം അവതരിപ്പിച്ചു. കൊളംബോയിൽ ഡെപ്യൂട്ടി ഹൈകമീഷണറായിരിക്കെ, 2022- 23 കാലയളവിൽ ശ്രീലങ്കക്കായി ബില്യൺ യു.എസ് ഡോളറിന്റെ വായ്പാ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് എസ്.ബി.ഐയുമായി താൻ സഹകരിച്ച കാര്യം അംബാസഡർ അനുസ്മരിച്ചു.
ഇന്ത്യൻ ബജറ്റ് അതീവ ശ്രദ്ധയോടെയാണ് ബഹ്റൈനിൽ വീക്ഷിക്കപ്പെടുന്നത്. എട്ട് ശതമാനം സാമ്പത്തിക വളർച്ച ഇരുരാജ്യങ്ങൾക്കും വലിയ അവസരങ്ങൾ തുറന്നുനൽകുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്റൈൻ സന്ദർശനത്തിന്റെ അഞ്ചാം വാർഷികമാണ് ഈ മാസം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നിക്ഷേപങ്ങൾ 40 ശതമാനം വർധിച്ചു. വരും വർഷങ്ങളിൽ ഇത് ശുഭപ്രതീക്ഷ നൽകുന്നതാണെന്നും അംബാസഡർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.