Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ...

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ്വീ​ക​രി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ്വീ​ക​രി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ. ​ജേ​ക്ക​ബി​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ.​ജേ​ക്ക​ബി​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി സ്വീ​ക​രി​ച്ചു. ബ​ഹ്​​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളും അ​വ​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടു​ക​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു.

എ​സ്‌.​ബി.​ഐ​യു​ടെ ഇ​ന്ത്യ​ൻ ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ അം​ബാ​സ​ഡ​ർ പ​ങ്കെ​ടു​ത്തു

മ​നാ​മ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്‌.​ബി.​ഐ) സം​ഘ​ടി​പ്പി​ച്ച 2024-25 ലെ ​ഇ​ന്ത്യ​ൻ ബ​ജ​റ്റ് സം​ബ​ന്ധ​മാ​യ ച​ർ​ച്ച​യി​ൽ ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് പ​ങ്കെ​ടു​ത്തു. എ​സ്.​ബി.​ഐ ഗ്രൂ​പ് ചീ​ഫ് ഇ​ക്ക​ണോ​മി​ക് അ​ഡ്വൈ​സ​ർ ഡോ. ​സൗ​മ്യ​കാ​ന്തി ഘോ​ഷ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. കൊ​ളം​ബോ​യി​ൽ ഡെ​പ്യൂ​ട്ടി ഹൈ​ക​മീ​ഷ​ണ​റാ​യി​രി​ക്കെ, 2022- 23 കാ​ല​യ​ള​വി​ൽ ശ്രീ​ല​ങ്ക​ക്കാ​യി ബി​ല്യ​ൺ യു.​എ​സ് ഡോ​ള​റി​ന്റെ വാ​യ്പാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് എ​സ്‌.​ബി.​ഐ​യു​മാ​യി താ​ൻ സ​ഹ​ക​രി​ച്ച കാ​ര്യം അം​ബാ​സ​ഡ​ർ അ​നു​സ്മ​രി​ച്ചു.

ഇ​ന്ത്യ​ൻ ബ​ജ​റ്റ് അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യാ​ണ് ബ​ഹ്‌​റൈ​നി​ൽ വീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. എ​ട്ട് ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും വ​ലി​യ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നു​ന​ൽ​കു​ന്ന​താ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ അ​ഞ്ചാം വാ​ർ​ഷി​ക​മാ​ണ് ഈ ​മാ​സം. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ, ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ 40 ശ​ത​മാ​നം വ​ർ​ധി​ച്ചു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത് ശു​ഭ​പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും അം​ബാ​സ​ഡ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Foreign MinisterBahrain NewsIndian Ambassador
News Summary - Foreign Minister Receives Indian Ambassador
Next Story