മനാമ: ഫോർമുല വണ്ണിെൻറ ഭാഗമായി ഇൗ വർഷം മുതൽ വിവിധ വിനോദപരിപാടികളും സംഘടിപ്പിക്കും. ഫോർമുല വൺ ഗ്രാമത്തിലെ പ ്രത്യേക ഏരിയയിലായിരിക്കും വിനോദപരിപാടികൾ നടക്കുക. ‘അതിരുകളില്ലാതെ’എന്ന പേരിലാകും വിനോദവും ആവേശവുമുണർത്തുന്ന പരിപാടികൾ നടക്കുക. ഇതിെൻറ ഭാഗമായി ഭീമാകാരമായ യന്ത്ര ഉൗഞ്ഞാൽ സ്ഥാപിക്കും. കുട്ടികൾക്ക് ഇഷ്ടപ്പെട്ട നിരവധി വസ്തുതകളും ഇതിനൊപ്പമുണ്ടാകും. ‘മമ്മീസ് ടോംപ്’ മറ്റൊരു പ്രദർശനമാണ്. പുരാതനമായ അന്തരീക്ഷം കാഴ്ചക്കാരിൽ ഉണ്ടാക്കുന്ന തരത്തിലാണ് സംവിധാനം ചെയ്ത യന്ത്ര ഉൗഞ്ഞാൽ 42 മീറ്റർ ഉയരമുള്ളതും 27 പേടകങ്ങൾ ഉള്ളതുമാണ്. ഒരു പക്ഷിയുടെ ചിറകിനുള്ളിൽ ഇരിക്കുന്ന വിത്യസ്തമായ അനുഭവവും മനോഹരമായ കാഴ്ചയും നൽകുന്നതാണ് യന്ത്ര ഉൗഞ്ഞാൽ എന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.