ബഹ്റൈൻ: ഫോർമുല 3 ഫീച്ചർ റേസിൽ എ.ആർ.ടി ഗ്രാൻഡ് പ്രീയുടെ വിക്ടർ മാർട്ടിൻസ് വിജയിയായി. പ്രേമ റേസിങ്ങിന്‍റെ ആർതർ ലെക്ലർക്ക് രണ്ടാം സ്ഥാനവും എ.ആർ.ടി ഗ്രാൻഡ് പ്രീയുടെ ജോർജീ സോസി മൂന്നാം സ്ഥാനവും നേടി. എ.ആർ.ടിയുടെ തന്നെ ജോർജീ മാനുവൽ കൊറിയ നാലാം സ്ഥാനവും വാൻ ആമേഴ്സ്ഫൂർട്ട് റേസിങ്ങിന്‍റെ ഫ്രാങ്കോ കൊളാപിന്‍റോ അഞ്ചാം സ്ഥാനവും നേടി. എം.പി മോട്ടോർ സ്പോർട്ടിനുവേണ്ടി മത്സരിച്ച ഇന്ത്യൻ താരം കുഷ് മൈനി 17ാമതാണ് ഫിനിഷ് ചെയ്തത്.
സ്പ്രിന്‍റ് റേസ്, ഫീച്ചർ റേസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയന്‍റ് നിലയിൽ വിക്ടർ മാർട്ടിൻസാണ് മുന്നിൽ (25 പോയന്‍റ്). 24 പോയന്‍റുമായി സർതർ ലെക്ലർക്ക് രണ്ടാമതും 17 പോയന്‍റുമായി പ്രേമ റേസിങ്ങിന്‍റെ ഒലിവർ ബിയർമാൻ മൂന്നാമതുമാണ്.
ഞായറാഴ്ച നടന്ന ഫോർമുല 2 ഫീച്ചർ റേസിൽ എ.ആർ.ടി ഗ്രാൻഡ് പ്രീയുടെ തിയോ പോർഷെ വിജയിയായി. കാർലിൻ താരം ലിയാം ലോസൺ രണ്ടാമതും ഹൈടെക് ഗ്രാൻഡ് പ്രീയുടെ ജൂറി വൈപിസ് മൂന്നാമതുമെത്തി. കാംപോസ് റേസിങ്ങിന്‍റെ റാൽഫ് ബോഷുങ് നാലാം സ്ഥാനവും ഹൈടെക്കിന്‍റെ മാർക്കസ് ആംസ്ട്രോങ് അഞ്ചാം സ്ഥാനവും നേടി. ഇന്ത്യൻ താരം ജെഹാൻ ദാരുവാല 14ാമനായാണ് ഫിനിഷ് ചെയ്തത്. ശനിയാഴ്ച നടന്ന സ്പ്രിന്‍റ് റേസിൽ ദാരുവാല രണ്ടാം സ്ഥാനം നേടിയിരുന്നു.
പോയന്‍റ് നിലയിൽ പോർഷേ 25 പോയന്‍റുമായി ഒന്നാമതെത്തി. 24 പോയന്‍റുമായി ലോസൺ രണ്ടാമതും 18 പോയന്‍റുമായി വൈപിസ് മൂന്നാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.