മനാമ: ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീയുടെ ആവേശകരമായ ഫൈനൽ മത്സരം ഞായറാഴ്ച നടക്കും.
ശനിയാഴ്ച നടന്ന യോഗ്യത മത്സരത്തിൽ ഫെറാരിയുടെ ചാൾസ് ലെക്ലർക്ക് പോൾ പൊസിഷൻ സ്വന്തമാക്കി.
നിലവിലെ ലോക ചാമ്പ്യൻ റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പൻ രണ്ടാമതും ഫെറാരിയുടെ കാർലോസ് സെയിൻസ് മൂന്നാമതും ഫിനിഷ് ചെയ്തു.
ഏഴ് തവണ ലോക ചാമ്പ്യനായ മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടൺ അഞ്ചാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്.
ശനിയാഴ്ച ഉച്ചക്ക് നടന്ന അവസാന പരിശീലനത്തിൽ മാക്സ് വെസ്റ്റാപ്പനാണ് മുന്നിലെത്തിയത്.
ചാൾസ് ലെക്ലർക്ക് രണ്ടാമതും റെഡ്ബുള്ളിെന്റ സെർജിയോ പെരെസ് മൂന്നാമതുമാണ് ഫിനിഷ് ചെയ്തത്. രാവിലെ നടന്ന ഫോർമുല 3 സ്പ്രിന്റ് റേസിൽ ഹൈടെക് ഗ്രാൻഡ് പ്രീയുടെ ഇസാക്ക് ഹദ്ജാർ ഒന്നാമതെത്തി.
പ്രേമ റേസിങ്ങിന്റെ ഒലിവർ ബിയർമാൻ രണ്ടാം സ്ഥാനവും എം.പി മോട്ടോർ സ്പോർട്ടിന്റെ അലക്സാണ്ടർ സ്മൊയ്ലർ മൂന്നാം സ്ഥാനവും നേടി. എം.പി മോട്ടോർ സ്പോർട്ടിനുവേണ്ടി ഇറങ്ങിയ ഇന്ത്യൻ താരം കുഷ് മൈനി 15ാമനായാണ് മത്സരം പൂർത്തിയാക്കിയത്.
ഞായറാഴ്ച വൈകീട്ട് ആറിനാണ് ഫോർമുല 1 ഗ്രാൻഡ് പ്രീ അരങ്ങേറുക. രാവിലെ 11.45ന് ഫോർമുല 3 ഫീച്ചർ റേസും 1.40ന് ഫോർമുല 2 ഫീച്ചർ റേസും നടക്കും.
മനാമ: ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന ഫോർമുല 2 ചാമ്പ്യൻഷിപ്പിന്റെ സ്പ്രിന്റ് റേസിൽ ഇന്ത്യൻ താരം ജെഹാൻ ദാരുവാലക്ക് രണ്ടാം സ്ഥാനം. ശനിയാഴ്ച വൈകീട്ട് നടന്ന ആവേശകരമായ മത്സരത്തിലാണ് പ്രേമ റേസിങ്ങിനുവേണ്ടി മത്സരിക്കുന്ന ദാരുവാല മികച്ച പ്രകടനം കാഴ്ചവെച്ചത്. ട്രൈഡന്റ് താരം റിച്ചാർഡ് വെഷൂറാണ് മത്സരത്തിൽ വിജയിയായത്. ഫോർമുല 2 ചാമ്പ്യൻഷിപ്പിൽ ട്രൈഡന്റിന്റെ ആദ്യ ജയമാണിത്.
വെള്ളിയാഴ്ച നടന്ന യോഗ്യത റൗണ്ടിൽ ഏഴാം സ്ഥാനത്താണ് ജെഹാൻ ദാരുവാല ഫിനിഷ് ചെയ്തത്. സ്പ്രിന്റ് റേസിൽ തുടക്കം മുതൽ തന്നെ മികച്ച പ്രകടനം നടത്തിയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.