മനാമ: ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീയിൽ ആരാധകരെ കാത്തിരിക്കുന്നത് ആവേശകരമായ വിനോദ പരിപാടികളും റൈഡുകളും. ഇതോടൊപ്പം, സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങളും ആസ്വദിക്കാം. മാർച്ച് 26 മുതൽ 28 വരെയാണ് ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ ഫോർമുല വൺ മത്സരങ്ങൾ അരങ്ങേറുക.
മത്സരത്തിെൻറ ടിക്കറ്റുകൾ bahraingp.com എന്ന വെബ്സൈറ്റ് വഴി വിൽപന തുടങ്ങിയിട്ടുണ്ട്. കോവിഡ് -19 വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തരായവർക്കും മാത്രമാണ് പ്രവേശനം. മൂന്ന് ദിവസത്തെ മത്സരത്തിന് എല്ലാ സ്റ്റാൻഡുകളിലും 100 ദിനാറാണ് ടിക്കറ്റ് നിരക്ക്. എഫ് വൺ വില്ലേജിൽ ഒരുക്കിയിട്ടുള്ള വിനോദ പരിപാടികളിൽ 42 മീറ്റർ ഉയരമുള്ള ജയൻറ് വീലാണ് മുഖ്യആകർഷണം.
റോക്കറ്റ് വേഗതയിൽ നിങ്ങളെ ആകാശത്തേക്ക് ഉയർത്തുന്ന റിവേഴ്സ് ബംഗീ, കോംഗ റൈഡ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ലോകമെങ്ങുമുള്ള തീം പാർക്കുകളിലെ ആകർഷണമായ വേവ് സ്വിങ്ങറും വിസ്മയാനുഭവമാകും. കൂടുതൽ വിവരങ്ങൾ bahraingp.com വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.