ഇന്ത്യൻ സോഷ്യൽ ഫോറം ചിത്രരചന മത്സരം തുടങ്ങിമനാമ: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം നടത്തുന്ന ചിത്രരചന മത്സരം തുടങ്ങി. ഇന്ത്യൻ വെബിനാറിൽ ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം മത്സര പോസ്റ്റർ പ്രകാശനം ചെയ്തു. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജവാദ് പാഷയുടെ അധ്യക്ഷതവഹിച്ചു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നുതലങ്ങളിൽ (നാലു വയസ്സ്മുതൽ 18 വയസ്സ് വരെ) നടത്തുന്ന മത്സരത്തിൽ ചിത്രങ്ങൾ ഇ-മെയിൽ ചെയ്യാനുള്ള അവസാന തീയതി ആഗസ്റ്റ് 10 ആണ്. വിജയികളെ ആഗസ്റ്റ് 18ന് പ്രഖ്യാപിക്കും.
ഇന്ത്യൻ ക്ലബ് പ്രസിഡൻറ് സ്റ്റാലിൻ, ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ് എന്നിവർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി യൂസുഫ് അലി സ്വാഗതവും വൈസ് പ്രസിഡൻറ് റഷീദ് സെയ്ദ് നന്ദിയും പറഞ്ഞു. രജിസ്ട്രേഷൻ ലിങ്ക് : (https://shortest.link/xNb). കൂടുതൽ വിവരങ്ങൾക്ക് 33202833, 36185650, 34346583. ഇ-മെയിൽ ഐഡി: isfbahrain@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.