മനാമ: രാജ്യത്ത് നാലു പുതിയ വ്യവസായ മേഖലകൾകൂടി ആരംഭിക്കുമെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കി. വെസ്റ്റ് സൽമാൻ സിറ്റി, സൗത്ത് അൽബ, ഫുഷ്ത് അൽ അദം, സ്പെഷൽ അമേരിക്കൻ വ്യവസായ കേന്ദ്രം എന്നിങ്ങനെയാണ് പദ്ധതി തയാറാക്കിയിട്ടുള്ളതെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. 2022-2026 ചതുർവർഷ വ്യവസായ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഇക്കാലയളവിൽ ആറ് മേഖലകളിൽ പ്രത്യേകം ഊന്നൽ നൽകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പെട്രോ കെമിക്കൽ, മാനുഫാക്ചറിങ്, പുനരുപയോഗ ഊർജം, ഗ്രീൻ, ബ്ലൂ ഹൈഡ്രജൻ, ഫാർമസ്യൂട്ടിക്കൽ, മൈക്രോ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ ഊന്നി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.