മനാമ: വിവിധ സംഘടനകളുമായി ചേർന്നുകൊണ്ട് ബി.എം.സി സംഘടിപ്പിച്ചിരിക്കുന്ന 30 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവത്തിന്റെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിലെ 1000 തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ ഒരുക്കും. ഓണസദ്യയുടെ വിജയത്തിനും നടത്തിപ്പിനുമായി ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ 75 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. ശ്രാവണ മഹോത്സവം 2023 പ്രോഗ്രാം കമ്മിറ്റി ചെയർമാനായി സാമൂഹിക പ്രവർത്തകൻ മോനി ഒടിക്കണ്ടത്തിലും വൈസ് ചെയർമാന്മാരായി സുധീർ തിരുനിലത്ത്, ഹരീഷ് നായർ, എബ്രഹാം ജോൺ, ബഷീർ അമ്പലായി എന്നിവരും ജനറൽ കൺവീനറായി അൻവർ നിലമ്പൂരും പ്രവർത്തിക്കും. മറ്റു കൺവീനർമാർ: അജി പി. ജോയ്, അജിത് കുമാർ, സൽമാൻ ഫാരിസ്, രാജേഷ് പെരുങ്കുഴി, വിഷ്ണു, മിനി റോയ്, തോമസ് ഫിലിപ്പ്, അമൽദേവ്. ഓണസദ്യക്കാവശ്യമായ സഹകരണങ്ങൾക്കും വിശദ വിവരങ്ങൾക്കും 3640 5407, 3966 8326, 3661 7657, 3983 4729 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.