മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ദിശ സെന്ററുമായി സഹകരിച്ച് ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഒരുമയുടെ സന്ദേശം പകർന്ന സംഗമത്തിൽ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു. മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര മുഖ്യപ്രഭാഷണം നടത്തി.
വ്യത്യസ്ത ആശയാദർശങ്ങളിൽ നിലകൊണ്ടുതന്നെ പല ദേശക്കാരായ മനുഷ്യർക്ക് ഒരേ മേൽക്കൂരക്ക് കീഴിൽ താമസിച്ച് പരസ്പരം സൗഹൃദവും സഹവർത്തിത്വവും പുലർത്താൻ കഴിയുമെന്ന് ജീവിതം കൊണ്ട് തെളിയിച്ചവരാണ് പ്രവാസി സമൂഹമെന്ന് അദ്ദേഹം പറഞ്ഞു. സഗയ റസ്റ്റാറന്റിൽ നടന്ന സംഗമത്തിൽ ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. ഫ്രൻഡ്സ് മനാമ ഏരിയ പ്രസിഡന്റ് വി.പി. ഫാറൂഖ് സ്വാഗതവും ഏരിയ ജനറൽ സെക്രട്ടറി ജലീൽ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു. ഷമീം, സജീബ്, ഗഫൂർ മൂക്കുതല തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.