ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സ​മ്മേ​ള​ന​ത്തി​ൽ സ​ലിം മ​മ്പാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ഫ്ര​ൻ​ഡ്സ് സൗ​ഹൃ​ദ സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി

മ​നാ​മ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ദി​ശ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി 'സ്നേ​ഹ​ദൂ​ത​നാ​യ പ്ര​വാ​ച​ക​ൻ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി.

സ​ത്യാ​ന​ന്ത​ര കാ​ല​ത്തെ കെ​ടു​തി​ക​ളാ​ണ് വ​ർ​ത്ത​മാ​ന​കാ​ല സ​മൂ​ഹം ഇ​ന്ന് അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ പ്ര​മു​ഖ പ്ര​സം​ഗ​ക​നും ആ​ക്ടി​വി​സ്റ്റു​മാ​യ സ​ലീം മ​മ്പാ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​മ്പ​ത്തി​ക, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, കു​ടും​ബ രം​ഗ​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ പ്ര​ശ്ന​ങ്ങ​ളാ​ണ് നാം ​ഇ​ന്ന് അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും അ​നാ​ചാ​ര​ങ്ങ​ളും അ​ര​ങ്ങു​ത​ക​ർ​ക്കു​ക​യാ​ണി​ന്ന്. മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ​ക്ക് കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ മ​ത​ങ്ങ​ളും മ​നു​ഷ്യ​നെ ന​ന്മ​യി​ലേ​ക്കാ​ണ് ക്ഷ​ണി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ൽ ക​ട​ന്നു​പോ​യ എ​ല്ലാ പ്ര​വാ​ച​ക​ന്മാ​രും സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത പ്ര​തി​രോ​ധ​വും സ​മ​ര​ങ്ങ​ളും ന​ട​ത്തി​യ​വ​രാ​ണ്. സ്നേ​ഹ​വും ത​ണ​ലു​മാ​യി​രു​ന്നു പ്ര​വാ​ച​ക ക​ണ്ണി​യി​ലെ അ​വ​സാ​ന​ത്തെ പ്ര​വാ​ച​ക​നാ​യ മു​ഹ​മ്മ​ദ് ന​ബി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശൈ​ഖ് ഉ​സാ​മ ഫു​ആ​ദ് ഉ​ബൈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ൽ സെ​ന്റ് മേ​രി​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​പോ​ൾ മാ​ത്യു, ഇ​സ്കോ​ൺ ബ​ഹ്‌​റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ്‌ രാ​ധാ​കൃ​ഷ്ണ​ൻ (കീ​ർ​ത്ത​നേ​ശ കൃ​ഷ്ണ​ദാ​സ) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ബാ​സ്‌ സ്വാ​ഗ​ത​വും കാ​മ്പ​യി​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ മു​ഹി​യി​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ദി​ശ സെ​ന്റ​ർ ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​ഖ് കാ​മ്പ​യി​ൻ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച് സം​സാ​രി​ച്ചു. പ്ര​ഭാ​ഷ​ക​ർ​ക്കു​ള്ള ഉ​പ​ഹാ​രം ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ജ​മാ​ൽ ഇ​രി​ങ്ങ​ൽ, എം.​എം. സു​ബൈ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ബാ​സ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

കാ​മ്പ​യി​ൻ ക​ൺ​വീ​ന​ർ പി.​പി. ജാ​സി​ർ, സെ​ക്ര​ട്ട​റി യൂ​നു​സ് രാ​ജ്, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ് സ​ക്കീ​ന അ​ബ്ബാ​സ്, സി​സ്റ്റേ​ഴ്സ് യൂ​നി​റ്റി ഫോ​റം പ്ര​സി​ഡ​ൻ​റ് റീ​ന ക​മ​റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ത​ഹി​യ ഫാ​റൂ​ഖ്, ഫി​ൽ​സ ഫൈ​സ​ൽ, ഷി​സ ഷാ​ജി, ത​ഹാ​നി ഹാ​രി​സ്, ഹ​നാ​ൻ അ​ബ്ദു​ൽ മ​നാ​ഫ് എ​ന്നി​വ​രു​ടെ പ്രാ​ർ​ഥ​ന​ഗാ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. സം​ഘ​ഗാ​നം, ഒ​പ്പ​ന, സം​ഗീ​ത​ശി​ൽ​പം എ​ന്നി​വ​യും അ​ര​ങ്ങേ​റി. ഷാ​നി റി​യാ​സ്, ലി​യ അ​ബ്ദു​ൽ ഹ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ഇ​ർ​ഷാ​ദ് കു​ഞ്ഞി​ക്ക​നി, ജ​ലീ​ൽ മു​ട്ടി​ക്ക​ൽ, സി. ​ഖാ​ലി​ദ്, ഷാ​ഹു​ൽ ഹ​മീ​ദ്, ഗ​ഫൂ​ർ മൂ​ക്കു​ത​ല, എ.​എം. ഷാ​ന​വാ​സ്, എം.​സി. ഹാ​രി​സ്, മു​ഹ​മ്മ​ദ് ഷാ​ജി, കെ. ​അ​ബ്ദു​ൽ അ​സീ​സ്, ജാ​ബി​ർ, എം.​എ​ച്ച്. സി​റാ​ജ്, ജു​നൈ​ദ്, സ​ക്കീ​ർ ഹു​സൈ​ൻ, ആ​ഷി​ഖ് എ​രു​മേ​ലി, ഫ​സ​ലു​റ​ഹ്മാ​ൻ, സ​മീ​റ നൗ​ഷാ​ദ്, സോ​ന സ​ക്ക​രി​യ, അ​ലി അ​ഷ്‌​റ​ഫ്, സ​ലീ​ന ജ​മാ​ൽ, സ​മീ​ർ ഹ​സ​ൻ, വി.​പി. ഫാ​റൂ​ഖ്, അ​ബ്ദു​ൽ ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Friends social association meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.