ഫ്രൻഡ്സ് സൗഹൃദ സമ്മേളനം ശ്രദ്ധേയമായി
text_fieldsമനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി 'സ്നേഹദൂതനായ പ്രവാചകൻ' എന്ന തലക്കെട്ടിൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച സൗഹൃദ സമ്മേളനം ശ്രദ്ധേയമായി.
സത്യാനന്തര കാലത്തെ കെടുതികളാണ് വർത്തമാനകാല സമൂഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ പ്രസംഗകനും ആക്ടിവിസ്റ്റുമായ സലീം മമ്പാട് അഭിപ്രായപ്പെട്ടു. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, കുടുംബ രംഗങ്ങളിലെല്ലാം വലിയ പ്രശ്നങ്ങളാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങുതകർക്കുകയാണിന്ന്. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾക്ക് കാതലായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
എല്ലാ മതങ്ങളും മനുഷ്യനെ നന്മയിലേക്കാണ് ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തിൽ കടന്നുപോയ എല്ലാ പ്രവാചകന്മാരും സാമൂഹിക തിന്മകൾക്കെതിരെ കടുത്ത പ്രതിരോധവും സമരങ്ങളും നടത്തിയവരാണ്. സ്നേഹവും തണലുമായിരുന്നു പ്രവാചക കണ്ണിയിലെ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബിയെന്നും അദ്ദേഹം പറഞ്ഞു.
ശൈഖ് ഉസാമ ഫുആദ് ഉബൈദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. പോൾ മാത്യു, ഇസ്കോൺ ബഹ്റൈൻ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ (കീർത്തനേശ കൃഷ്ണദാസ) എന്നിവർ സംസാരിച്ചു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും കാമ്പയിൻ ജനറൽ കൺവീനർ മുഹമ്മദ് മുഹിയിദ്ദീൻ നന്ദിയും പറഞ്ഞു.
ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് കാമ്പയിൻ പരിപാടികൾ വിശദീകരിച്ച് സംസാരിച്ചു. പ്രഭാഷകർക്കുള്ള ഉപഹാരം ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി, വൈസ് പ്രസിഡന്റുമാരായ ജമാൽ ഇരിങ്ങൽ, എം.എം. സുബൈർ, ജനറൽ സെക്രട്ടറി എം. അബ്ബാസ് എന്നിവർ വിതരണം ചെയ്തു.
കാമ്പയിൻ കൺവീനർ പി.പി. ജാസിർ, സെക്രട്ടറി യൂനുസ് രാജ്, വനിത വിഭാഗം പ്രസിഡൻറ് സക്കീന അബ്ബാസ്, സിസ്റ്റേഴ്സ് യൂനിറ്റി ഫോറം പ്രസിഡൻറ് റീന കമറുദ്ദീൻ എന്നിവർ സംബന്ധിച്ചു.
തഹിയ ഫാറൂഖ്, ഫിൽസ ഫൈസൽ, ഷിസ ഷാജി, തഹാനി ഹാരിസ്, ഹനാൻ അബ്ദുൽ മനാഫ് എന്നിവരുടെ പ്രാർഥനഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. സംഘഗാനം, ഒപ്പന, സംഗീതശിൽപം എന്നിവയും അരങ്ങേറി. ഷാനി റിയാസ്, ലിയ അബ്ദുൽ ഹഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു. ഇർഷാദ് കുഞ്ഞിക്കനി, ജലീൽ മുട്ടിക്കൽ, സി. ഖാലിദ്, ഷാഹുൽ ഹമീദ്, ഗഫൂർ മൂക്കുതല, എ.എം. ഷാനവാസ്, എം.സി. ഹാരിസ്, മുഹമ്മദ് ഷാജി, കെ. അബ്ദുൽ അസീസ്, ജാബിർ, എം.എച്ച്. സിറാജ്, ജുനൈദ്, സക്കീർ ഹുസൈൻ, ആഷിഖ് എരുമേലി, ഫസലുറഹ്മാൻ, സമീറ നൗഷാദ്, സോന സക്കരിയ, അലി അഷ്റഫ്, സലീന ജമാൽ, സമീർ ഹസൻ, വി.പി. ഫാറൂഖ്, അബ്ദുൽ ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.