മനാമ: ഉംറ നിർവഹിച്ച് തിരിച്ചുവന്നവർക്ക് ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രൻഡ്സ് സെന്ററിൽ നടന്ന പരിപാടിയിൽ ‘ഉംറക്ക് ശേഷം എന്ത്’ വിഷയത്തിൽ എം.എം. സുബൈർ പ്രഭാഷണം നടത്തി. ഉംറയിലൂടെ നേടിയെടുത്ത ആത്മീയചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസികളുടെ ജീവിതത്തിൽ മരണചിന്തയും പരലോകബോധവും വർധിപ്പിക്കാൻ ഉംറ കാരണമാവണം. പ്രവാചകന്മാരായ ഇബ്രാഹിം, ഇസ്മായിൽ, മുഹമ്മദ് നബി, സ്വഹാബികൾ തുടങ്ങിയവരുടെ ജീവിതത്തിലൂടെയുള്ള ഓർമകളുടെ സഞ്ചാരംകൂടിയാണ് വിശുദ്ധഭൂമിയിലൂടെയുള്ള യാത്ര. അവരുടെ മാതൃകകൾ ജീവിതത്തിലേക്ക് പകർത്താനും ഉംറ പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉംറ നിർവഹിച്ചവർ തങ്ങളുടെ യാത്രാനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.
മുഹമ്മദലി കെ.പി, മുഹമ്മദ് സനീർ അബ്ബാസ്, അബ്ദുൽ ലത്തീഫ്, അർസൽ, ആഷിദ് പി.പി, ഹാഷിം അബ്ദുൽ ഗഫൂർ, മുനീർ ഇ.കെ, ഷാനിദ്, അൽ അമീൻ, മുസ്കാൻ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ അവ്വാബ് സുബൈർ ഖുർആൻ പാരായണവും പി.പി. ജാസിർ സമാപനപ്രസംഗവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.