മനാമ: രണ്ടു വർഷത്തെ ഇടവേളക്കുശേഷം ബഹ്റൈൻ ഇൻറർനാഷനൽ ഗാർഡൻ ഷോ തിരിച്ചെത്തുന്നു. ബഹ്റൈനിലെ ഏറെ ജനപ്രിയമായ പ്രദർശനങ്ങളിൽ ഒന്നായ ഗാർഡൻ ഷോയുടെ 16ാമത് പതിപ്പിെൻറ ഉദ്ഘാടനം അടുത്ത വർഷം മാർച്ച് ഒന്നിന് നടക്കും.
ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറററിൽ മാർച്ച് രണ്ടു മുതൽ അഞ്ചു വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം.
നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്െമൻറ് (എൻ.െഎ.എ.ഡി) ആണ് ഗാർഡൻ ഷോ സംഘടിപ്പിക്കുന്നത്. കോവിഡ്-19 കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഷോ നടത്താൻ കഴിഞ്ഞിരുന്നില്ല. 2019ലാണ് അവസാന പ്രദർശനം നടന്നത്.
അടുത്ത മാർച്ചിൽ പ്രദർശനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. 'വെള്ളം: പുനരുജ്ജീവിപ്പിക്കുന്ന ജീവൻ' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനം വെള്ളത്തിെൻറ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയും വിളിച്ചോതുന്നതാണ്. ജലവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. ബഹ്റൈനിലെയും വിദേശങ്ങളിലെയും നിരവധി പേർ പ്രദർശനത്തിൽ പെങ്കടുക്കുമെന്ന് എൻ.െഎ.എ.ഡി സെക്രട്ടറി ജനറൽ ശൈഖ മാറം ബിൻത് ഇൗസ ആൽ ഖലീഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.