മനാമ: ബഹ്റൈനിൽ കോവിഡ് വാക്സിനേഷൻ പരിപാടിക്ക് മികച്ച പ്രതികരണം. പ്രവാസികളും സ്വദേശികളും ഉൾപ്പെടെ നിരവധി പേർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടു വന്നു. പൊതുജനാരോഗ്യ സംരക്ഷണത്തിന് ജനങ്ങൾ കാണിക്കുന്ന പ്രതിബദ്ധതയെ ആരോഗ്യമന്ത്രാലയം അഭിനന്ദിച്ചു.
വാക്സിനേഷൻ പദ്ധതിക്കായി ആരോഗ്യമന്ത്രാലയം ഒാൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. https://healthalert.gov.bh എന്ന മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രവേശിച്ച് രജിസ്ട്രേഷൻ നടത്താം. സൗജന്യ വാക്സിൻ സ്വീകരിക്കുന്നതിനുള്ള സമയം ഇതിൽ അനുവദിച്ചുകിട്ടും. 18 വയസ്സിന് മുകളിലുള്ള ആർക്കും രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ മന്ത്രാലയത്തിെൻറ പ്രയത്നങ്ങളിൽ പങ്കാളികളാകുന്നതിന് എല്ലാവരും രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യത്തെ 27 മെഡിക്കൽ സെൻററുകൾ വഴിയാണ് വാക്സിൻ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.