ബഹ്റൈൻ

വാ​ട്ട​ർ ​​ഡ്രെ​യി​നേ​ജ്​ പ​ദ്ധ​തി​യു​ടെ​ വി​വി​ധ ഘ​ട്ട​ങ്ങ​ൾ ഗ​വ​ർ​ണ​ർ വി​ല​യി​രു​ത്തി

മ​നാ​മ: ഉ​ത്ത​ര ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വാ​ട്ട​ർ ​ഡ്രെ​യി​നേ​ജ്​ സി​സ്റ്റം ഉ​ത്ത​ര മേ​ഖ​ല ഗ​വ​ർ​ണ​ർ അ​ലി ബി​ൻ അ​​ശ്ശൈ​ഖ്​ അ​ബ്​​ദു​ൽ ഹു​സൈ​ൻ അ​ൽ അ​സ്​​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വി​ല​യി​രു​ത്തി.

ക​ഴി​ഞ്ഞ മ​ഴ​യി​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഡ്രെ​യി​നേ​ജ്​ സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്.

ബൂ​രി അ​ണ്ട​ർ പാ​സ്, ഹ​മ​ദ്​ ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട്​ ഗ​താ​ഗ​ത​ത്തെ​യും ജ​ന​ജീ​വി​ത​ത്തെ​യും ബാ​ധി​ച്ചി​രു​ന്നു. മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന്​ മെ​ച്ച​പ്പെ​ട്ട സം​വി​ധാ​ന​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത മ​ഴ​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Governor Evaluate Water Drainage Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT