മനാമ: ഹജ്ജ് കർമങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മനസ്സിലാക്കാനുതകുന്ന എക്സിബിഷൻ ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ഗവർണറേറ്റിലെ വിവിധ പ്രായക്കാരായവർക്ക് ഇസ്ലാമിക വിശ്വാസത്തെക്കുറിച്ചും ഹജ്ജ് അടക്കമുള്ള ആരാധനാനുഷ്ഠാനങ്ങളെക്കുറിച്ചും മനസ്സിലാക്കാനുപകരിക്കുന്ന ഒന്നാണിതെന്ന് ഗവർണർ വ്യക്തമാക്കി.
ജനങ്ങളിൽ ഹജ്ജിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുതകുന്ന രൂപത്തിലാണ് എക്സിബിഷൻ ഒരുക്കിയിട്ടുള്ളതെന്നും അതിനാൽതന്നെ പെട്ടെന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കുമെന്നും സ്റ്റാളുകൾ ചുറ്റിക്കണ്ട ശേഷം അദ്ദേഹം വിശദീകരിച്ചു. ദക്ഷിണ മേഖല ഗവർണറേറ്റ് പരിധിയിലെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഹജ്ജ് കർമങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഒരുക്കിയ അവസരം മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.