മനാമ: ഗ്രാൻറ് ബഹ്റൈന്‍ ഖുര്‍ആന്‍ മല്‍സരം ഫൈനല്‍ റൗണ്ട് ഇന്ന് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന മല്‍സരം നീതിന്യായ, ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്്.
ഇസ്ലാമിക കാര്യ ഹൈ കൗണ്‍സില്‍ പങ്കാളിത്തം വഹിക്കുന്ന പരിപാടി ഇന്ന് രാത്രി തറാവീഹ് നമസ്കാരത്തിന് ശേഷം അല്‍ഫാതിഹ് ഗ്രാൻറ് മോസ്കിലാണ് നടക്കുന്നത്.
ഇസ്ലാമിക കാര്യ ഹൈ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശെശഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേരുന്ന പരിപാടിയില്‍ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ സന്ദേശം നല്‍കും. ഈജിപ്ത് ഒൗഖാഫ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ അബ്ദുല്‍ വാജിദ് മുഖ്യാതിഥിയായിരിക്കും. വിവിധ വിഭാഗങ്ങളുടെ ഫൈനല്‍ തല മല്‍സരങ്ങളും ഫല പ്രഖ്യാപനവും സമ്മാന ദാനവും നടക്കും.
1996 ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ ആരംഭിച്ച മല്‍സരം 1999 മുതല്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ റമദാനിലും ഇതിെൻറ ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുകയൂം വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയൂം ചെയ്യും. പരിപാടി വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നീതിന്യായ ഇസ്ലാമിക കാര്യ ഒൗഖാഫ് മന്ത്രാലയത്തിലെ ഇസ്ലാമിക കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്‍ മുഫ്താഹ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.