മനാമ: രാജ്യത്തെ 137 ട്രാഫിക് സിഗ്നലുകളില്‍ ഗ്രീന്‍ ഫ്ലാഷ് സംവിധാനം പൂര്‍ത്തിയായതായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരി മുതലാണ് ഇൗ സംവിധാനം ട്രാഫിക് സിഗ്നലുകളില്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. 19 ട്രാഫിക് സിഗ്നലുകളിൽകൂടി ഇത് ഏര്‍പ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ റോഡ്സ് എൻജിനീയറിങ് ആൻഡ് പ്ലാനിങ് വിഭാഗം ഡയറക്ടര്‍ മഹ ഖലീഫ ഹമാദ അറിയിച്ചു.
റെഡ് സിഗ്നല്‍ മുറിച്ചുകടക്കുന്നതു വഴിയുള്ള അപകടം കുറക്കുന്നതിന് ഓരോ സിഗ്നലുകളിലേക്കും മാറുമ്പോള്‍ പച്ച ൈലറ്റ് മൂന്നുവട്ടം മിന്നിത്തെളിയും. ഇതുവഴി അപകടങ്ങള്‍ 10 ശതമാനം കുറക്കാന്‍ സാധിക്കുമെന്ന് കണ്ടതിനെത്തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍െപ്പടുത്തിയ സംവിധാനം രാജ്യത്തെ മുഴുവൻ സിഗ്നലുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ പ്രധാന നിരത്തുകളില്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന സ്മാര്‍ട്ട് സിറ്റീസ് സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഗ്രീന്‍ ഫ്ലാഷ് ലൈറ്റ് സംവിധാനം ബഹ്റൈന്‍ നിരത്തുകളിലും ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നും ഡയറക്ടർ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.