മനാമ: കോവിഡ് നിയന്ത്രണങ്ങളിൽ ആശ്വാസമായി ബഹ്റൈൻ വെള്ളിയാഴ്ച മുതൽ ഗ്രീൻ ലെവലിലേക്ക് മാറുന്നു. ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ അസി. അണ്ടർ സെക്രട്ടറി ഡോ. മറിയം അൽ ഹാജിരിയാണ് ഇക്കാര്യം വാർത്തസമ്മേളനത്തിൽ അറിയിച്ചത്. പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഗ്രീൻ ലെവലിലേക്ക് മാറുന്നത്. അതേസമയം, കോവിഡ് പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അവർ ഒാർമിപ്പിച്ചു.
പുതിയ അധ്യയനവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ജാഗ്രത വേണമെന്നും അവർ പറഞ്ഞു.
സെപ്റ്റംബർ ഏഴിന് ആരംഭിക്കുന്ന പുതിയ അധ്യയനവർഷത്തിൽ വിദ്യാർഥികൾക്ക് നേരിട്ട് സ്കൂളിലെത്തി പഠനം നടത്താനും ഒാൺലൈൻ പഠനം നടത്താനും അവസരമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്സസ് വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് മുബാറക് ജുമാ പറഞ്ഞു. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്ക് തീരുമാനമെടുക്കാം. ഇതുവരെ 79,000 വിദ്യാർഥികളാണ് സ്കൂളിൽ എത്തി പഠനം നടത്താൻ താൽപര്യമറിയിച്ച് രജിസ്റ്റർ ചെയ്തത്.
ഒാരോ ജാഗ്രതാ ലെവലിലും വ്യത്യസ്ത അനുപാതത്തിലാണ് സ്കൂളുകളിൽ നേരിട്ട് അധ്യയനം അനുവദിക്കുക. ഗ്രീൻ ലെവലിൽ 100 ശതമാനം വിദ്യാർഥികൾക്കും സ്കൂളിലെത്തി പഠനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്.
യെല്ലോ ലെവലിൽ 50 ശതമാനം വിദ്യാർഥികൾക്കും ഒാറഞ്ച് ലെവലിൽ 30 ശതമാനം പേർക്കുമാണ് അനുമതി. റെഡ് ലെവലിൽ ഒാൺലൈൻ പഠനം മാത്രമാണുണ്ടാവുക.
സർക്കാർ സ്കൂളുകളിൽ ആവശ്യമെങ്കിൽ 100 ശതമാനം ജീവനക്കാർക്കും ജോലിക്കെത്താൻ അനുമതിയുണ്ട്. സ്വകാര്യ മേഖലയിൽ അതത് സ്കൂളുകൾക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാം. അധ്യാപകരും മറ്റ് ജീവനക്കാരും ബുധനാഴ്ച തന്നെ സ്കൂളുകളിൽ എത്തി.
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകൾ ഉൾപ്പെടെയുള്ള ജീവനക്കാരും പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം മാർഗനിദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സ്കൂളുകൾ ദിവസം മുഴുവൻ അണുമുക്തമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാമുൻകരുതലുകൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചു.
1. റീെട്ടയിൽ ഷോപ്പുകൾ
2. ഷോപ്പിങ് മാളുകൾ
3. റസ്റ്റാറൻറുകൾ, കഫേകൾ
4. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ
5. വീടുകളിൽ സ്വകാര്യ ചടങ്ങുകൾ
6. ഒൗട്ട്ഡോർ ഇവൻറുകളും കോൺഫറൻസുകളും
7. ഒറ്റക്ക് പ്രവർത്തിക്കുന്ന സർക്കാർ ഒാഫിസുകൾ
8. സ്പോർട്സ് സെൻററുകൾ, നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ
9. േപ്ല ഗ്രൗണ്ടുകൾ, മറ്റ് വിനോദകേന്ദ്രങ്ങൾ
10. ഒൗട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജനപങ്കാളിത്തം
11. താൽപര്യമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ എത്താം
വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗമുക്തി നേടിയവർക്കും ഇൗ രണ്ടു വിഭാഗങ്ങളിൽപെട്ടവർക്കൊപ്പം എത്തുന്ന 12 വയസ്സിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:
1. സിനിമ
2. ഇൻഡോർ ഇവൻറുകളും കോൺഫറൻസുകളും
3. ഇൻഡോർ സ്പോർട്സ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.