മനാമ: ഗുദൈബിയ കൂട്ടം ഓണാഘോഷം ‘ഓണത്തിളക്കം 2024’ സല്ലാഖ് ബീച്ച് ബെ റിസോർട്ടിൽ വിപുലമായി ആഘോഷിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ് ഉദ്ഘാടനം ചെയ്തു. ഗുദൈബിയ കൂട്ടം രക്ഷാധികാരി കെ.ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് റിയാസ് വടകര സ്വാഗതവും ഗോപിനാഥൻ നന്ദിയും പറഞ്ഞു. മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ഓണസന്ദേശം നൽകി.
സാമൂഹിക പ്രവർത്തകൻ മനോജ് വടകര, രക്ഷാധികാരികളായ റോജി ജോൺ, സെയ്ദ് ഹനീഫ്, അഡ്മിൻ സുബിഷ് നിട്ടൂർ, ലേഡിസ് അഡ്മിൻ രേഷ്മ മോഹൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജിഷാർ കടവല്ലൂർ, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. സോപാന വാദ്യകലാകാരന്മാരുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഗുദൈബിയ കൂട്ടം അംഗങ്ങളുടെ കലാപരിപാടികൾ, വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ തിരുവാതിര, ടീം തരംഗ്, മിന്നൽ ബീറ്റ്സ് എന്നിവരുടെ മികവുറ്റ പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. ആഘോഷപരിപാടികൾ ഓണത്തനിമയും ചാതുര്യവും വിളിച്ചോതുന്നതായിരുന്നു. മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച വിവിധ സംഗീത നൃത്ത പരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.
കുട്ടികൾക്കായി, ലെമൺ ആൻഡ് സ്പൂൺ റേസ്, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങി വിവിധ മത്സരങ്ങളും നടന്നു. ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്യുന്ന ഗുദൈബിയ കൂട്ടത്തിന്റെ മുഖ്യരക്ഷാധികാരി സൈദ് ഹനീഫിനെയും സഹായസഹകരണങ്ങൾ നൽകിയവരെയും ചടങ്ങിൽ ആദരിച്ചു. കോഓഡിനേഷൻ-പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. ശിൽപ സിജു, റജീന ഇസ്മയിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.