മനാമ: ബഹ്റൈനിൽ 675 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 243 പേർ പ്രവാസികളാണ്. 422 പേർക്ക് സമ്പർക്കത്തിലൂടെയും 10 പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. നിലവിൽ 7081 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ബുധനാഴ്ച മൂന്നു പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. രണ്ടു സ്വദേശി പുരുഷന്മാരും ഒരു സ്വദേശി വനിതയുമാണ് മരിച്ചത്. പുതുതായി 864 പേർ സുഖംപ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,11,691 ആയി ഉയർന്നു. ഇതുവരെ 2,81,425 പേരാണ് രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.