മനാമ: ഈ പെരുന്നാളിന്​ നിങ്ങൾ പകർത്തുന്ന ചിത്രങ്ങൾ വെറുതെയാവില്ല, കാത്തിരിക്കുന്നത്​ സ്വർണ നാണയങ്ങളാണ്​. ഈദുൽ ഫിത്​റിനോടനുബന്ധിച്ച്​ പ്രവാസികളുടെ മുഖപത്രമായ ‘ഗൾഫ്​ മാധ്യമ’വും സ്വർണ വ്യാപാര രംഗത്തെ പ്രമുഖരായ ജോയ്​ ആലുക്കാസും ചേർന്നൊരുക്കുന്ന മത്സരം ഇക്കുറിയും വായനക്കാർക്ക്​ മുന്നിലേക്കെത്തുന്നു. പെരുന്നാൾ ദിനത്തിലും തുടർന്നുള്ള ആഘോഷ ദിനങ്ങളിലും പകർത്തുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും സ്വർണ നാണയമാണ്​ സമ്മാനമായി കാത്തിരിക്കുന്നത്​. ‘സെലിബ്രേറ്റ്​ വിത്ത്​ ജോയ്​’ എന്ന്​ പേരിട്ടിരിക്കുന്ന മത്സരത്തിൽ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ 23 വിജയികൾക്ക്​ നാല്​ ഗ്രാം വീതം സ്വർണ നാണയം സമ്മാനമായി ലഭിക്കും. കഴിഞ്ഞ വർഷം നടന്ന മത്സരത്തിലെ വൻ വിജയത്തെ തുടർന്നാണ്​ ഇക്കുറിയും പെരുന്നാളിന്​ വൻ സമ്മാനങ്ങളുമായി ‘ഗൾഫ്​ മാധ്യമം’ എത്തുന്നത്​. മേയ്​ 10 വരെയുള്ള ദിവസങ്ങളിൽ പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട്​ പകർത്തുന്ന ചിത്രങ്ങൾക്കാണ്​ സമ്മാനം. പെരുന്നാൾ നമസ്കാരം, ഈദ്​ഗാഹ്​, യാത്രകൾ, ഈദ്​ ഷോപ്പിങ്​, ഭക്ഷണം, പാചകം, കുടും​ബത്തോടൊപ്പമുള്ള സ​ന്തോഷ നിമിഷങ്ങൾ എന്നിവയുടെ ചിത്രങ്ങളെല്ലാം സമ്മാനത്തിന്​ പരിഗണിക്കും. അവധിക്ക്​ നാട്ടിൽ പോയ പ്രവാസികൾക്കും പ​ങ്കെടുക്കാം.

നിങ്ങൾ ചെയ്യേണ്ടത്​

‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ബഹ്റൈൻ ഫേ​സ്​​ബു​ക്ക്​ പേ​ജ്​ ഫോ​ളോ ചെ​യ്യു​ക ( https://www.facebook.com/GulfMadhyamamBahrain)

ജോ​യ്​ ആ​ലു​ക്കാ​സ്​ ഫേ​സ്​​ബു​ക്ക്​ പേ​ജ്​ ഫോ​ളോ ചെ​യ്യു​ക ( https://www.facebook.com/Joyalukkas)

ഗ​ൾ​ഫ്​ മാ​ധ്യ​മം പേ​ജി​ൽ ഈ​ദു​ൽ ഫി​ത്​​ർ പോ​സ്റ്റി​ന്​ താ​ഴെ​യു​ള്ള ക​മ​ന്‍റ്​ ബോ​ക്സി​ൽ നി​ങ്ങ​ളു​​ടെ ചി​ത്ര​ങ്ങ​ളോ വീ​ഡി​യോ​യോ പോ​സ്റ്റ്​ ചെ​യ്യു​ക

വീ​ഡി​യോ ഒ​രു​മി​നി​റ്റി​ൽ ക​വി​യ​രു​ത്​ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ക.

Tags:    
News Summary - gulf madhyamam joyalukkas competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.