പെരുന്നാൾ ക്ലിക്കിന് സ്വർണ സമ്മാനം
text_fieldsമനാമ: ഈ പെരുന്നാളിന് നിങ്ങൾ പകർത്തുന്ന ചിത്രങ്ങൾ വെറുതെയാവില്ല, കാത്തിരിക്കുന്നത് സ്വർണ നാണയങ്ങളാണ്. ഈദുൽ ഫിത്റിനോടനുബന്ധിച്ച് പ്രവാസികളുടെ മുഖപത്രമായ ‘ഗൾഫ് മാധ്യമ’വും സ്വർണ വ്യാപാര രംഗത്തെ പ്രമുഖരായ ജോയ് ആലുക്കാസും ചേർന്നൊരുക്കുന്ന മത്സരം ഇക്കുറിയും വായനക്കാർക്ക് മുന്നിലേക്കെത്തുന്നു. പെരുന്നാൾ ദിനത്തിലും തുടർന്നുള്ള ആഘോഷ ദിനങ്ങളിലും പകർത്തുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും സ്വർണ നാണയമാണ് സമ്മാനമായി കാത്തിരിക്കുന്നത്. ‘സെലിബ്രേറ്റ് വിത്ത് ജോയ്’ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 23 വിജയികൾക്ക് നാല് ഗ്രാം വീതം സ്വർണ നാണയം സമ്മാനമായി ലഭിക്കും. കഴിഞ്ഞ വർഷം നടന്ന മത്സരത്തിലെ വൻ വിജയത്തെ തുടർന്നാണ് ഇക്കുറിയും പെരുന്നാളിന് വൻ സമ്മാനങ്ങളുമായി ‘ഗൾഫ് മാധ്യമം’ എത്തുന്നത്. മേയ് 10 വരെയുള്ള ദിവസങ്ങളിൽ പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് പകർത്തുന്ന ചിത്രങ്ങൾക്കാണ് സമ്മാനം. പെരുന്നാൾ നമസ്കാരം, ഈദ്ഗാഹ്, യാത്രകൾ, ഈദ് ഷോപ്പിങ്, ഭക്ഷണം, പാചകം, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ എന്നിവയുടെ ചിത്രങ്ങളെല്ലാം സമ്മാനത്തിന് പരിഗണിക്കും. അവധിക്ക് നാട്ടിൽ പോയ പ്രവാസികൾക്കും പങ്കെടുക്കാം.
നിങ്ങൾ ചെയ്യേണ്ടത്
‘ഗൾഫ് മാധ്യമം’ ബഹ്റൈൻ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക ( https://www.facebook.com/GulfMadhyamamBahrain)
ജോയ് ആലുക്കാസ് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക ( https://www.facebook.com/Joyalukkas)
ഗൾഫ് മാധ്യമം പേജിൽ ഈദുൽ ഫിത്ർ പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്സിൽ നിങ്ങളുടെ ചിത്രങ്ങളോ വീഡിയോയോ പോസ്റ്റ് ചെയ്യുക
വീഡിയോ ഒരുമിനിറ്റിൽ കവിയരുത് രജിസ്ട്രേഷൻ പൂർത്തീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.