മനാമ: ബഹ്റൈനിൽ ക്വാറൻറീൻ കേന്ദ്രങ്ങളിൽ 'ഗൾഫ് മാധ്യമം' വായനപദ്ധതിക്ക് തുടക്കമായി. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിെൻറ കീഴിലുള്ള 10 ക്വാറൻറീൻ കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. ബഹ്റൈനിൽ എത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ 10 ദിവസത്തെ ക്വാറൻറീനിൽ കഴിയുന്നവർക്ക് പത്ര വായനക്ക് സൗകര്യമൊരുക്കുന്നതാണ് പദ്ധതി.
മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രന് പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ച് ഹെഡ് ഗിരീഷ് കുമാർ, ഗൾഫ് മാധ്യമം െറസിഡൻറ് മാനേജർ ജലീൽ അബ്ദുല്ല, ബ്യൂറോ ചീഫ് സിജു ജോർജ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.